അഗർത്തല: ദ്വിദിന സന്ദർശനത്തിനായി ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഞായറാഴ്ച ത്രിപുരയിൽ എത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ അദ്ദേഹം അദ്ദേഹം ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയും നിരവധി പാർട്ടി പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ഞായറാഴ്ച അഗർത്തലയിലെ മഹാരാജ ബിർ ബിക്രം വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മൻ കി ബാത്ത്’ സംപ്രേക്ഷണം നദ്ദ കേൾക്കുമെന്ന് ബിജെപി അറിയിച്ചു. മുഖ്യമന്ത്രി മണിക് സാഹ ഉൾപ്പെടെയുള്ള നിരവധി സംസ്ഥാന നേതാക്കൾ കൂടെയുണ്ടാകും. രണ്ട് ദിവസങ്ങളിലായി നിരവധി പാർട്ടി യോഗങ്ങളിൽ അധ്യക്ഷനാകുന്നതിന് പുറമെ തിങ്കളാഴ്ച ഖുംലുങ്ങിൽ ‘ജനജാതി ജനസഭ’ എന്ന പൊതുയോഗത്തിലും ബിജെപി അധ്യക്ഷൻ സംസാരിക്കും.
വടക്കുകിഴക്കൻ സംസ്ഥാനമായ ത്രിപുരയിൽ അടുത്ത വർഷം ആദ്യമാണ് നിയമസഭാ തിരഞ്ഞെടുപ്പ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയമാണ് നേടിയത്. കാൽ നൂറ്റാണ്ടോളം സംസ്ഥാനം തുടർച്ചയായി ഭരിച്ച ഇടതുമുന്നണിയെ നിലംപരിശാക്കിയാണ് ബിജെപി ത്രിപുരയിൽ അധികാരം പിടിച്ചെടുത്തത്. ഇത്തവണ ത്രിപുരയിൽ സിപിഎം നേതൃത്വത്തിലുളള ഇടതുമുന്നണി വളരെ ദുർബലമാണ്.
Comments