മലപ്പുറം: റേഷൻകാർഡിലെ മുഴുവൻ അംഗങ്ങളെയും ആധാർ കാർഡുമായി ബന്ധിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി മലപ്പുറം. 10,20,217 കാർഡുകളിലായുള്ള 45,75,520 അംഗങ്ങളുടെ ആധാറാണ് റേഷൻ കാർഡുകളുമായി ബന്ധിപ്പിച്ചത്.
ഏറ്റവും കൂടുതൽ റേഷൻ കാർഡുകളും ഉപഭോക്താക്കളുമുള്ള ജില്ല മലപ്പുറമാണ്. മുഴുവൻ അംഗങ്ങളുടെയും റേഷൻ, ആധാർ കാർഡുകൾ ബന്ധിപ്പിക്കാൻ കഴിഞ്ഞതോടെ കൃത്യതയാർന്ന വിവര ശേഖരണം നടത്തുന്ന ജില്ലയുമായി മാറി.
ബാങ്കിംഗ് ഇടപാടുകൾ നൂറ് ശതമാനം ഡിജിറ്റലൈസ് ചെയ്യുന്നതിനായുള്ള യജ്ഞമായ ‘ഡിജിറ്റൽ മലപ്പുറം ‘പദ്ധതി വഴി സമ്പൂർണ്ണ ബാങ്കിംഗ് ജില്ലയെന്ന പദവി കരസ്ഥമാക്കിയതിന് പിന്നാലെയാണ് അടുത്ത നേട്ടവും. വ്യക്തിഗത ഇടപാടുകാർക്കിടയിൽ ഡെബിറ്റ് കാർഡ്, മൊബൈൽ ബാങ്കിംഗ്, ഇന്റർനെറ്റ് ബാങ്കിംഗ്, യു പി ഐ, ആധാർ അധിഷ്ഠിത പണമിടപാട് സേവനങ്ങളും സംരംഭകർക്കും വ്യവസായികൾക്കുമിടയിൽ നെറ്റ് ബാങ്കിംഗ്, ക്യുആർ കോഡ്, പി ഒ എസ് മെഷീൻ തുടങ്ങിയ സേവനങ്ങളും പ്രചരിപ്പിക്കുകയായിരുന്നു യജ്ഞത്തിന്റെ ലക്ഷ്യം.
Comments