തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
ആനാവൂർ നാഗപ്പന്റെ നെയ്യാറ്റിൻകര മണവാരിയിലെ വീടിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. രാവിലെ വീട്ടുകാർ ഉറക്കമുണർന്നപ്പോഴാണ് സംഭവം അറിഞ്ഞത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. കിടപ്പു മുറിയുടെ ജനൽ ചില്ലുകൾ ആണ് തകർന്നിരിക്കുന്നത്.
സംഭവ സമയം ആനാവൂർ നാഗപ്പൻ ജില്ലാ കമ്മിറ്റി ഓഫീസിൽ ആയിരുന്നു. ആക്രമണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















Comments