ന്യൂഡൽഹി: ഗുജറാത്തിൽ 2001-ൽ ഉണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ സ്മരണയ്‌ക്കായി സ്മൃതിവൻ സ്മാരകം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് 4,400 കോടി രൂപയുടെ പദ്ധതികൾക്കും തുടക്കം കുറിച്ചു.
470 ഏക്കറിലാണ് സ്മാരകം നിർമ്മിച്ചിരിക്കുന്നത്. സ്മൃതിവൻ ഭൂകമ്പ മ്യൂസിയവും സ്മാരകത്തോട് ചേർന്ന് സജ്ജമാക്കിയിട്ടുണ്ട്.2001-ലെ ഭൂകമ്പത്തിൽ 13,000 പേർ മരിച്ചിരുന്നു. മരിച്ചവരുടെ പേരുകൾ സ്മാരകത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്.
2001-ലെ ഭൂകമ്പത്തിനു ശേഷമുള്ള ഗുജറാത്തിന്റെ ഭൂപ്രകൃതി, പരിണാമങ്ങളെയും വിശദീകരിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന മ്യൂസിയമാണ് സ്മാരത്തോട് ചേർന്ന് നിർമ്മിച്ചിരിക്കുന്നത്. പ്രകൃതിക്ഷോഭങ്ങളെ കുറിച്ചും ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളെ കുറിച്ചും മ്യൂസിയത്തിൽ പ്രദർശനങ്ങൾ ഉണ്ടാകും.
സംസ്ഥാനത്ത് വിവിധ പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഭുജിലെ റീജിയണൽ സയൻസ് സെന്ററായ സർഹദ് ഡയറിയുടെ പുതിയ ഓട്ടോമാറ്റിക് മിൽക്ക് പ്രോസസിംഗ് ആൻഡ് പാക്കിംഗ് പ്ലാന്റ്, ഗാന്ധിധാമിലെ ഡോ. ബാബാസാഹെബ് അംബേദ്കർ കൺവെൻഷൻ സെന്റർ, അഞ്ജറിൽ വീർ ബാല് സ്മാരകം, നഖത്രാനയിലെ ഭുജ് 2 സബ്സ്റ്റേഷൻ എന്നിവയും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
ഗുജറാത്തിലെ ഹൻസാൽപൂരിൽ സുസുക്കി മോട്ടോർ ഗുജറാത്ത് ഇലക്ട്രിക് വെഹിക്കിൾ ബാറ്ററി നിർമാണ കേന്ദ്രത്തിന് പ്രധാനമന്ത്രി തറക്കല്ലിടും. തുടർന്ന് അദ്ദേഹം സുസുക്കിയുടെ 40-ാം വാർഷികം ആഘോഷിക്കുന്ന പരിപാടിയിൽ സംസാരിക്കും. ഹരിയാനയിലെ ഖാർഖോഡയിലാണ് വാഹന നിർമാണ കേന്ദ്രം ആരംഭിക്കുന്നത്.
















Comments