തന്റെ മകനെ കാണാനെത്തുമ്പോൾ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ തുറന്നുപറഞ്ഞ് ടെസ്ല കമ്പനി ഉടമ ഇലോൺ മസ്‌കിന്റെ അമ്മ മായെ മസ്‌ക്. മകൻ ലോകത്തെ ഏറ്റവും വലിയ സമ്പന്നനാണെങ്കിലും അവന്റെ അടുത്തേക്ക് പോയാൽ ഗ്യാരേജിൽ കിടക്കേണ്ടി വരുമെന്നാണ് 74 കാരിയായ മോഡൽ പറയുന്നത്. വീടോ വസ്തുക്കളോ പോലുള്ള ആർഭാടങ്ങളിൽ മകന് താത്പര്യമില്ലെന്നും മായെ മസ്‌ക് വെളിപ്പെടുത്തി.
സ്‌പേസ് എക്‌സ് സിഇഒ ആണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല, മകന്റെയടുത്ത് ചെന്നാൽ കിടക്കാൻ പോലും ഒരു ബെഡ് റൂം കിട്ടില്ലെന്ന് മായെ മസ്‌ക് പറഞ്ഞു. അവിടെ ഗ്യാരേജിൽ വേണം കിടക്കാൻ. റോക്കറ്റ് സൈറ്റിന് സമീപത്ത് ഒരിക്കലും ആഢംബര വീട് നിർമ്മിക്കാൻ സാധിക്കില്ലെന്നും അവർ പറഞ്ഞു. തന്റെ പേരിൽ വീടോ മറ്റ് വസ്തുക്കളോ ഇല്ലെന്ന് ഇലോൺ മസ്‌കും നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.
മകനെപ്പോലെ തനിക്ക് ചൊവ്വയിലേക്ക് പോകാൻ ആഗ്രഹമില്ലെന്നും മായെ വ്യക്തമാക്കി. അതിന് ആറ് മാസത്തോളം കാലം തയ്യാറെടുക്കുകയും ഒറ്റയ്‌ക്കിരിക്കുകയുമെല്ലാം വേണം. എന്നാൽ തന്റെ മക്കൾ നിർബന്ധിക്കുകയാണെങ്കിൽ താൻ ഒരു പരിശ്രമം നടത്തുമെന്നും മായെ പറഞ്ഞു. ഏറെ ബുദ്ധിമുട്ടുകളും കഷ്ടതകളും അനുഭവിച്ചാണ് താൻ ഈ നിലയിൽ എത്തിയത് എന്നും മായെ വെളിപ്പെടുത്തി.
Comments