കോഴിക്കോട് ; കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. സ്വർണം കടത്തിയ ജീവനക്കാരി പിടിയിൽ. ക്ലീനിങ് സൂപ്പർവൈസർ കെ. സജിതയാണ് കസ്റ്റംസ് പിടിയിലായത്.
1812 ഗ്രാം സ്വർണ മിശ്രിതം ഇവരിൽ നിന്നും പിടിച്ചെടുത്തു. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. അന്താരാഷ്‌ട്ര വിപണിയിൽ ഇതിന് ലക്ഷങ്ങൾ വിലമതിക്കുമെന്നാണ് കണ്ടെത്തൽ.
Comments