കൊച്ചി : ആനകൊമ്പ് കേസ് ഓണാവധിക്ക് ശേഷം വീണ്ടും പരിഗണിക്കും എന്ന് കോടതി. നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന മോഹൻലാലിന്റെ ആവശ്യം ഹൈക്കോടതി കോടതി പരിഗണിച്ചില്ല. സർക്കാരിന്റെ ഹർജി തള്ളുമ്പോൾ സർക്കാരാണ് ഹൈക്കോടതിയെ സമീപിക്കേണ്ടതെന്നും വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ ഹൈക്കോടതിയെ സമീപിച്ചത്.കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി തള്ളിയ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഹർജിയിൽ അദ്ദേഹം ആവശ്യപ്പെട്ടത്.
ഇതിനു പുറമെ കേസ് പരിഗണിച്ച പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി വസ്തുതകളും നിയമവശവും പരിശോധിച്ചില്ല. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സർക്കാർ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതെന്നും മോഹൻലാൽ ഹർജിയിൽ ചൂണ്ടിക്കാട്ടി.2012ലാണ് മോഹൻലാലിന്റെ വീട്ടിൽ നിന്നും ആനക്കൊമ്പ് പിടികൂടിയത്. നാല് ആനക്കൊമ്പുകളാണ് ആദായ നികുതി വകുപ്പ് മോഹൻലാലിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത്.
Comments