ബാഗ്ദാദ്: ഷിയാ – സുന്നി മുസ്ലിം ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടൽ രണ്ടാം ദിവസത്തിലേക്ക് കടന്നതിന് പിന്നലെ ബാഗ്ദാദിലെ പ്രധാന കവാടമായ ഗ്രീൻ സോണിൽ സുന്നി വിഭാഗം നടത്തിയ വെടിവെയ്പ്പിൽ 30 പേർ കൊല്ലപ്പെട്ടു. മുസ്ലിം വിഭാഗക്കാർ ചേരി തിരിഞ്ഞു അക്രമം നടത്തുന്നതിന്റെ ഭാഗമായി ഇറാൻ ഇറാഖ് അതിർത്തി താൽക്കാലികമായി അടച്ചിട്ടു.
കർഫ്യൂ നിലനിൽക്കുന്ന പ്രദേശത്ത് സുന്നി വിഭാഗക്കാർ തോക്കുകളും , ഗ്രനേഡുകളുമായെത്തി അക്രമം അഴിച്ചു വിടുകയായിരുന്നു. അമേരിക്കൻ വിമത നേതാവായിരുന്ന മൊക്താദ അൽ- സദറിന്റെ രാഷ്‌ട്രീയ വിടവാങ്ങലിനെ തുടർന്ന് നടക്കുന്ന സംഘർഷങ്ങൾ ഓരോ ദിവസം കഴയുന്തോറും വിവിധ ഇടങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
ഇറാഖിൽ നടന്ന തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ രാഷ്‌ട്രീയ പ്രതിസന്ധിയെ മറികടക്കുവാൻ സാധിക്കാതെ കടുത്ത അനിശ്ചിതാവസ്ഥയിലേക്കാണ് ഇറാഖ് നീങ്ങുന്നത്. സുന്നി ഏകാധിപതി സദ്ദാം ഹുസൈനെ അമേരിക്ക തൂക്കി കൊന്നതിന് പിന്നാലെ ഷിയാ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഇറാഖിൽ ഭരണം നടക്കുന്നത്. രാഷ്‌ട്രീയ അന്തരീക്ഷം മോശമാകുന്ന സാഹചര്യത്തിൽ ഇരു മുസ്ലിം വിഭാഗങ്ങളും തമ്മിൽ തല്ലുന്ന സംഭവങ്ങളാണ് ഇറാഖിൽ നിന്നും പുറത്തുവരുന്നത്.
















Comments