ന്യൂഡൽഹി: വിനായ ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി ഗണേശ വിഗ്രഹങ്ങൾ യമുനാ നദിയിലോ മറ്റ് ജലാശയങ്ങളിലോ നിമജ്ജനം ചെയ്യാൻ പാടില്ലെന്ന് ഡൽഹി സർക്കാർ. മലിനീകരണ നിയന്ത്രണ വിഭാഗത്തിൻ്റേതാണ് തീരുമാനം. ഗണേശ വിഗ്രഹങ്ങൾ യമുനാ നദിയിലോ മറ്റ് ജലാശയങ്ങളിലോ നിമജ്ജനം ചെയ്യാൻ അനുവദിക്കരുതെന്ന് മലിനീകരണ നിയന്ത്രണ വിഭാഗം ജില്ലാ മജിസ്ട്രേറ്റുമാരോട് ആവശ്യപ്പെട്ടു.
വിലക്ക് ലംഘിച്ച് വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നവരിൽ നിന്നും അൻപതിനായിരം രൂപ പിഴ ഈടാക്കും. നിയമലംഘനം ആറ് വർഷം വരെ ജയിൽ ശിക്ഷ കിട്ടാൻ കാരണമാകുന്ന കുറ്റകൃത്യമാണെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
ആഘോഷങ്ങളുടെ ഭാഗമായി വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യാൻ ജനവാസ കേന്ദ്രങ്ങൾക്ക് സമീപം താത്കാലിക കുളങ്ങൾ സ്ഥാപിക്കണം. നഗരത്തിലേക്ക് പ്ലാസ്റ്റർ ഓഫ് പാരീസ് വിഗ്രഹങ്ങൾ പ്രവേശിപ്പിക്കാൻ അനുമതി നൽകരുതെന്നും സർക്കാർ പോലീസിന് നിർദ്ദേശം നൽകി.
ഓഗസ്റ്റ് 31നാണ് വിനായ ചതുർത്ഥി. സെപ്റ്റംബർ 9നാണ് വിഗ്രഹ നിമജ്ജനം.
















Comments