ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. നാഗ്ബാലിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ ഇ ത്വയ്ബ ഭീകരരെ സുരക്ഷാ സേന വധിച്ചു. പ്രദേശത്ത് ശക്തമായ പരിശോധന തുടരുകയാണ്.
നാഗ്ബാൽ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പരിശോധന നടത്തുകയായിരുന്ന സൈനികർ. ഗ്രാമപ്രദേശത്ത് എത്തിയപ്പോൾ സൈനികർക്ക് നേരെ ഭീകരർ വെടിയുതിർത്തു. തുടർന്നു നടത്തിയ പ്രത്യാക്രമണത്തിൽ സൈന്യം ഭീകരരെ വധിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ജമ്മു അതിർത്തിയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച പാക് ഭീകരൻ പിടിയിലായിരുന്നു. സിയാൽകോട്ട് സ്വദേശിയായ നൊഹമ്മദ് ഷബാദാണ് അറസ്റ്റിലായത്. അതിർത്തി കടന്ന് അർണിയ സെക്ടറിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടയിലാണ് ഭീകരൻ അറസ്റ്റിലായത്.
















Comments