ദുംക: ജാർഖണ്ഡിൽ 16 വയസ്സായ ഹിന്ദു പെൺകുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി അധ്യക്ഷൻ ദീപക് പ്രകാശ്. പ്രതിയായ ഷാരുഖ് പ്രണയാഭ്യർഥന നടത്തുകയും പെൺകുട്ടിയോട് മതം മാറണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. സാധ്യമല്ലെന്ന് പറഞ്ഞ അങ്കിതയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ദേശ വിരുദ്ധ പ്രവർത്തനം വലിയ തോതിൽ വർധിച്ചു വരികയാണ്. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള സർക്കാർ മുസ്ലിം വോട്ട് ബാങ്ക് മുന്നിൽ കണ്ട് ഭീകരവാദത്തിന് രഹസ്യ പിന്തുണ നൽകുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. സംഭവത്തിൽ സംസ്ഥാനത്തെ ജനങ്ങൾ രോഷാകുലരാണ്. അങ്കിതയെ പ്രണയാഭ്യർത്ഥന നടത്തി ശല്യപ്പെടുത്തുകയും ഭീഷണി മുഴക്കുകയും ചെയ്ത ഷാരൂഖ് പെൺകുട്ടിയുടെ വീട് അക്രമിച്ചിരുന്നതായും അദ്ദേഹം ആവർത്തിച്ചു.
കൊലപാതകത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ പങ്ക് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ദേശീയ അന്വേഷണ ഏജൻസിയെ കേസ് ഏൽപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. സംസ്ഥാനത്ത ഗോത്ര വർഗ്ഗക്കാർക്കെതിരെ കുറ്റകൃത്യങ്ങൾ വർധിച്ചു വരികയാണ്. സർക്കാർ നോക്ക് കുതിയായി നിൽക്കുന്നതല്ലാതെ ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
















Comments