പാലക്കാട്: ശക്തമായ മഴയുടെ സാഹചര്യത്തിൽ മലമ്പുഴ അണക്കെട്ട് തുറന്നു. നാല് ഷട്ടറുകളാണ് തുറന്നത്. മഴയിൽ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നിരുന്നു.
നാല് ഷട്ടറുകൾ 10 സെന്റീ മീറ്റർ വീതമാണ് ഉയർത്തിയത്. ശക്തമായ മഴയ്‌ക്ക് പുറമേ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചിരുന്നു. ഇതോടെയാണ് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി വെള്ളം ഒഴുക്കി വിടാൻ തീരുമാനിച്ചത്. അണക്കെട്ട് തുറന്നതിനാൽ കൽപ്പാത്തി, മുക്കൈപ്പുഴ, ഭാരതപ്പുഴ എന്നീ പുഴകളിൽ വെള്ളം ഉയരാം. ഈ സാഹചര്യത്തിൽ പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഈ വർഷം ഇത് മൂന്നാം തവണയാണ് അണക്കെട്ട് തുറക്കുന്നത്. ആദ്യമായാണ് ഒരു വർഷം മൂന്ന് തവണ അണക്കെട്ട് തുറക്കുന്നത് എന്ന് അധികൃതർ അറിയിച്ചു. അതേസമയം പാലക്കാട് മഴയ്‌ക്ക് നേരിയ ശമനം ഉണ്ട്. എങ്കിലും ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് ആണ്.
















Comments