മാലി: ഐഎസ്ആർഒ ചാരക്കേസിൽ കുറ്റാരോപിതയായി ജയിൽവാസം അനുഭവിച്ച ഫൗസിയ ഹസ്സൻ അന്തരിച്ചു. മാലിദ്വീപ് വിദേശകാര്യമന്ത്രാലയമാണ് മരണം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ശ്രീലങ്കയിൽവെച്ച് രാവിലെയോടെയായിരുന്നു മരണം.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കൊളംബോയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഫൗസിയ ഹസ്സന്റെ മരണത്തിൽ മാലിദ്വീപ് പ്രസിഡന്റ് ഉൾപ്പെടെ അനുശോചനം രേഖപ്പെടുത്തി.
മാലിദ്വീപിലെ പ്രശസ്ത ചലച്ചിത്ര നടിയായിരുന്നു ഫൗസിയ. സെൻസർബോർഡ് ഉദ്യോഗസ്ഥ കൂടിയായിരുന്ന ഇവരെ 1994 നവംബറിലാണ് ചാരവൃത്തി ആരോപിച്ച് ജയിലിൽ അടച്ചത്. 1997 വരെ ജയിലിൽ തുടർന്നു. പിന്നീട് സിബിഐ അന്വേഷണത്തിൽ ചാരവൃത്തിയിൽ ഫൗസിയ ഹസ്സന് പങ്കില്ലെന്ന് വ്യക്തമാകുകയായിരുന്നു.
















Comments