കൊളസ്‌ട്രോളും, രക്തസമ്മർദ്ദവും പ്രമേഹവുമെല്ലാം പമ്പ കടക്കും; ബീറ്റ്‌റൂട്ടിന്റെ ഈ ഗുണങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തും
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

കൊളസ്‌ട്രോളും, രക്തസമ്മർദ്ദവും പ്രമേഹവുമെല്ലാം പമ്പ കടക്കും; ബീറ്റ്‌റൂട്ടിന്റെ ഈ ഗുണങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2022, 11:12 am IST
FacebookTwitterWhatsAppTelegram

നമ്മുടെ നാട്ടിൽ ധാരാളമായി ലഭിക്കുന്ന ആരോഗ്യസമ്പുഷ്ടമായ ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. പോഷകങ്ങളുടെ കലവറ തന്നെയാണ് ബീറ്റ് റൂട്ട്. ജ്യൂസാക്കിയും കറികളിൽ ഉൾപ്പെടുത്തിയും സാലഡ് ആയിട്ടുമെല്ലാം ബീറ്റ്റൂട്ട് ഉപയോഗിക്കാം. ബീറ്റ്റൂട്ടിന്റെ ചില ഗുണങ്ങളെക്കുറിച്ച് ഇവിടെ വായിക്കാം.

പ്രായം കൂടി വരുമ്പോൾ പല കാര്യങ്ങളും മറന്നു പോകാനുള്ള സാദ്ധ്യത കൂടുതലാണ്. തലയിലെ ചില ഭാഗങ്ങളിലേക്കുള്ള രക്തപ്രവാഹം കുറയുന്നതാണ് ഇതിനു കാരണം. ഈ അവസ്ഥയ്‌ക്ക് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ബീറ്റ്റൂട്ട് ജ്യൂസിൽ ധാരാളമായി മിനറൽസ്, ഫൈബർ, ആന്റിയോക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.

കൊളസ്ട്രോൾ, അമിത രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ പ്രശ്നങ്ങൾക്കെല്ലാം ബീറ്റ്റൂട്ട് ഒരു പ്രതിവിധിയാണ്. ദിവസവും ബീറ്റ്റൂട്ട് ശീലമാക്കിയവരിൽ രക്തസമ്മർദ്ദം വർധിക്കില്ലെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. പിത്താശയ കല്ല് ഇല്ലാതാക്കുവാനും ഏറ്റവും നല്ല പച്ചക്കറിയാണ് ബീറ്റ്റൂട്ട്.

ബീറ്റ്റൂട്ടിന്റെ കടുംനിറത്തിനും ഒരു കാരണമുണ്ട്. ഇതിലടങ്ങിയിരിക്കുന്ന സൈറ്റോന്യൂട്രിയന്റിന്റെ വലിയ അളവ് കാരണമാണ് ബീറ്റ്റൂട്ടിന് കടുംനിറം ലഭിച്ചത്. കാൻസറിനെ പ്രതിരോധിക്കുവാൻ സൈറ്റോന്യൂട്രിയന്റസിനു കഴിയും. ബീറ്റ്റൂട്ടിലുള്ള ബറ്റാലൈൻ രക്തത്തെയും കരളിനെയും മാലിന്യങ്ങളിൽ നിന്നും മുക്തമാകാൻ സഹായിക്കുന്നു. ദഹനപ്രക്രിയയുടേയും പുകവലിയുടേയും ഫലമായി കോശഭിത്തികളിലോ ശുദ്ധരക്തധമനിയിലോ പറ്റിപ്പിടിച്ചിരിക്കുന്ന തടസ്സങ്ങളെ ഒഴിവാക്കാനുള്ള കഴിവും ഇതിനുണ്ട്.

ബീറ്റ്റൂട്ടിൽ അടങ്ങിയ നൈട്രേറ്റ് പേശികളിലേക്കുള്ള രക്തപ്രവാഹം വർദ്ധിപ്പിക്കുന്നു. ഹൃദയത്തിന്റെ രക്തചംക്രമണം സുഗമമാക്കുന്നതിലൂടെ ഹൃദയത്തിന്റെ പ്രവർത്തനഭാരം കുറയ്‌ക്കാനും നൈട്രേറ്റിനു കഴിയുന്നു. നൈട്രേറ്റ് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുമ്പോഴേക്കും നൈട്രിക് ഓക്സൈഡായി മാറും. നൈട്രിക് ഓക്സൈഡിന് രക്തക്കുഴലുകളെ വികസിപ്പിക്കാൻ കഴിവുണ്ട്. രക്തധമനികളെ വികസിപ്പിച്ച് രക്തത്തിന്റെ ഒഴുക്കിനെ സുഗമമാക്കുന്നത് നൈട്രേറ്റാണ്.

ഹൃദയത്തിന്റെ പ്രവർത്തനക്ഷമത കൂട്ടി കൂടുതൽ ഓക്സിജൻ ശരീര കോശങ്ങളിലേക്കെത്തിക്കുന്നതിന് ബീറ്റ്റൂട്ട് സഹായിക്കുന്നുണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ അധികനേരം വ്യായാമം ചെയ്താലും ക്ഷീണമനുഭവപ്പെടില്ല. ദിവസവും 500 മില്ലി ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നവർക്ക് ബീറ്റ്റൂട്ട് കഴിക്കാത്തവരേക്കാൾ 16 ശതമാനം കൂടുതൽ നേരം വ്യായാമം ചെയ്യുവാൻ കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്.

Tags: beetroot
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

1,416 പേർക്ക് രോഗബാധ; പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി; സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies