ഭോപ്പാൽ : ശാസ്ത്രലോകത്തിന് അത്ഭുതമായി കാലുകൾക്ക് പകരം കൊമ്പിന്റെ ആകൃതിയിലുള്ള ശരീരഭാഗവുമായി നവജാത ശിശു. മദ്ധ്യപ്രദേശിലെ ശിവപുരിയിലാണ് സംഭവം. കാലുകൾക്ക് പകരം കൊമ്പിന്റെ ആകൃതിയിലുള്ള ഭാഗമാണ് കുഞ്ഞിന്റെ ശരീരിത്തിലുള്ളത്. എന്നാൽ കുഞ്ഞിന് മറ്റൊരു തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുമില്ലെന്ന് ഡോക്ടർമാർ പറയുന്നു.
കാലിന് പകരം കൊമ്പ് പോലുള്ള ഭാഗവുമായി ജനിച്ച കുട്ടി ഇപ്പോൾ ശാസ്ത്രലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 26 ന് ജനിച്ച കുഞ്ഞിനെ ‘അത്ഭുത ശിശു’ എന്നാണ് വിളിക്കുന്നത്. ജനിക്കുമ്പോൾ കുട്ടിക്ക് 1.4 കിലോഗ്രാം ഭാരമേ ഉണ്ടായിരുന്നുള്ളൂ.
കുഞ്ഞിന് ഭാരക്കുറവുണ്ട്, എന്നാൽ മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും തന്നെയില്ലെന്ന് വിദഗ്ധർ പറയുന്നു. നവജാത ശിശു ഇപ്പോൾ നിരീക്ഷണത്തിലാണ്. ഇത്തരമൊരു വൈകല്യത്തിന് പിന്നിലുള്ള കാരണവും ഡോക്ടർമാർ അന്വേഷിക്കുന്നുണ്ട്. അമ്മയുടെ ഗർഭപാത്രത്തിൽ കുഞ്ഞിന് ആവശ്യമായ പോഷകാഹാരം ലഭിക്കാതെ വരുമ്പോൾ അവർക്ക് ഇത്തരം വൈകല്യങ്ങൾ ഉണ്ടാകാമെന്ന് മെഡിക്കൽ വിദഗ്ധർ പറയുന്നു.
എന്നാൽ ഇതാദ്യമായല്ല ഇത്തരം വൈകല്യങ്ങൾക്ക് ഡോക്ടർമാർ സാക്ഷ്യം വഹിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഏഴ് ശതമാനത്തോളം കുട്ടികളാണ് ഇത്തരം വൈകല്യങ്ങളോടെ ജനിക്കുന്നത്. ഇത്തരം വൈകല്യങ്ങൾ ആയിരക്കണക്കിന് മരണങ്ങൾക്കും കാരണമാകുന്നുണ്ടെന്നാണ് റിപ്പോർട്ട്.
















Comments