ന്യൂഡൽഹി : മൂന്ന് വയസുകാരിയെ ഡിജിറ്റൽ പീഡനത്തിന് ഇരയാക്കിയ 75 കാരന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. പശ്ചിമബംഗാളിലെ മാൾഡ സ്വദേശിയായ അക്ബർ ആലമിനെയാണ് സുരാജ്പുർ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. പിഴയായി അൻപതിനായിരം രൂപയും അടയ്‌ക്കണം.
2019 ജനുവരിയിലായിരുന്നു സംഭവം. മകൾക്കും മരുമകനും ഒപ്പം താമസിക്കാൻ നോയിഡയിൽ എത്തിയതാണ് അക്ബർ ആലം. ഈ സമയം സമീപത്തെ വീട്ടിൽ കളിക്കുകയായിരുന്ന മൂന്ന് വയസുകാരിയെ മിഠായി കാണിച്ച് പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. തുടർന്ന് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
വീട്ടിൽ കരഞ്ഞുകൊണ്ട് എത്തിയ കുട്ടിയോട് മാതാപിതാക്കൾ വിവരം ചോദിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. അക്ബർ ആലം ബലാത്സംഗം ചെയ്തെന്ന് കാണിച്ച് പെൺകുട്ടിയുടെ പിതാവാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഡിജിറ്റലായോ വെർച്വലായോ ചെയ്യുന്ന ലൈംഗികാതിക്രമത്തെയല്ല ഡിജിറ്റൽ റേപ്പ് എന്ന് പറയുന്നത്. മറിച്ച് കൈവിരലുകളോ കാൽവിരലുകളോ സ്വകാര്യഭാഗത്ത് കടത്തുന്നതിനെയാണ് ഡിജിറ്റൽ റേപ്പ് എന്ന് വിളിക്കുന്നത്. 2012 വരെ ഇത്തരത്തിലുള്ള കുറ്റകൃത്യം വെറും ലൈംഗികാതിക്രമമായാണ് കണക്കാക്കിയിരുന്നത്. എന്നാൽ നിർഭയ കേസിന് ശേഷമുണ്ടായ നിയമഭേദഗതിയിൽ ഡിജിറ്റൽ റേപ്പ് ബലാത്സംഗത്തിന്റെ പരിധിയിലാക്കുകയായിരുന്നു. പോക്‌സോ നിയമത്തിലും ഇത് കൂട്ടിച്ചേർത്തു.
















Comments