വെളുത്ത നിറക്കാരെ പരസ്യങ്ങളിൽ നിന്നൊഴിവാക്കുന്ന നിർണായക തീരുമാനവുമായി നൈജീരിയ. വെളുത്ത നിറക്കാരായ മോഡലുകളെയും വിദേശികളെയും രാജ്യത്തിന് പുറത്തുനിന്നുള്ള ശബ്ദകലാകാരന്മാരെയും ഇനി പരസ്യങ്ങളിൽ അഭിനയിപ്പിക്കില്ല. ഒക്ടോബർ മുതൽ രാജ്യത്ത് പുതിയ തീരുമാനം നടപ്പിൽ വരും.
നൈജീരിയക്കാരല്ലാത്ത എല്ലാ പരസ്യ അഭിനേതാക്കൾക്കും ഈ നിരോധനം ബാധകമാണെന്ന് നൈജീരിയയുടെ
അഡ്വെർടൈസ്മെന്റ് റെഗുലേറ്റർ വ്യക്തമാക്കി. ഇത് രാജ്യത്തെ 200 ദശലക്ഷത്തിലധികം വരുന്ന തദ്ദേശീയരായ പൗരന്മാരുടെ ദേശീയ വികാരങ്ങളിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഒക്ടോബർ 1മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തിൽ വരിക. രാജ്യത്തിനകത്തെ തന്നെ കാലാകാരന്മാർക്ക് കൂടുതൽ അവസരങ്ങൾ ഇതുവഴി ലഭിക്കും. ഇതിനിടെ പുതിയ തീരുമാനത്തിന്റെ ഭാഗമായി ബ്രിട്ടീഷ് പരസ്യ ഏജൻസിയായ എഎംവി ബിബിഡിഒ, നൈജീരിയൻ സംവിധായകനും തദ്ദേശീയ മോഡലുകൾക്കുമൊപ്പം ‘ബ്ലാക്ക് ഷൈൻസ് ബ്രൈറ്റസ്റ്റ്’ എന്ന കാമ്പെയ്‌നും ആരംഭിച്ചിട്ടുണ്ട്.
















Comments