'വീര്യം വിക്രാന്ത്'; ഭാരതത്തിന്റെ കരുത്തനായ കാവൽക്കാരൻ; 'ഐഎൻഎസ് വിക്രാന്ത്' പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും- INS Vikrant, launch, Narendra Modi
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘വീര്യം വിക്രാന്ത്’; ഭാരതത്തിന്റെ കരുത്തനായ കാവൽക്കാരൻ; ‘ഐഎൻഎസ് വിക്രാന്ത്’ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും- INS Vikrant, launch, Narendra Modi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2022, 06:58 am IST
FacebookTwitterWhatsAppTelegram

കൊച്ചി: ഭാരതം തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാന വാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. രാവിലെ 9.30 മുതലാണ് കൊച്ചി കപ്പൽ ശാലയിൽ ചടങ്ങുകൾ നടക്കുക. ചടങ്ങിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നാവികസേനയ്‌ക്ക് കപ്പൽ ഔദ്യോഗികമായി കൈമാറും. ഇതോടൊപ്പം ഇന്ത്യൻ നാവികസേനയുടെ പുതിയ പതാകയും അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. രാജ്യത്തിന്റെ സമുദ്രാർത്തികൾക്ക് കവചമായി വിക്രാന്ത് വരുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ നാവിക ശക്തികളിലൊന്നായി ഇന്ത്യ മാറും.

20,000 കോടിരൂപ ചെലവഴിച്ചാണ് ഭാരതത്തിന്റെ അഭിമാനമായ പടകപ്പൽ നിർമ്മിച്ചിരിക്കുന്നത്. കപ്പലിന്റെ കമ്മീഷനിം​ഗ് വലിയ ആഘേഷമാക്കാനാണ് തീരുമാനം. കൊച്ചി കപ്പൽ ശാലയിൽ എത്തുന്ന പ്രധാനമന്ത്രിയെ 150 അം​ഗ ​ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിക്കും. വിക്രാന്തിന്റെ കമാൻഡിം​ഗ് ഓഫീസർ കമ്മഡോർ വിദ്യാധർ ഹാർകെ കമ്മിഷനിം​ഗ് വാറന്റ് വായിച്ച ശേഷം പ്രധാനമന്ത്രി കപ്പലിനുള്ളിൽ പ്രവേശിക്കും. യുദ്ധകപ്പലിന്റെ മുൻവശത്തെ ഡെക്കിൽ ദേശീയ പതാകയും പിൻവശത്തെ ഡെക്കിൽ പുതിയ സൈനിക പതാകയും പ്രധാനമന്ത്രി ഉയർത്തും. വിക്രാന്തിൽ സ്ഥാപിച്ചിട്ടുള്ള കമ്മീഷനിം​ഗ് ഫലകവും അനാച്ഛാദനം ചെയ്ത ശേഷമാകും പ്രധാനമന്ത്രി സദസ്സിനെ അഭിസംബോധന ചെയ്യുക.

76 ശതമാനം ഇന്ത്യൻ നിർമ്മിത വസ്തുക്കൾ ഉപയോഗിച്ചാണ് 15 വർഷം കൊണ്ട് കപ്പലിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. രണ്ട് ഫുട്ബോൾ ​ഗ്രൗണ്ടിനു സമാനമായി ഫ്ലൈറ്റ് ഡെക്കുള്ള രാജ്യത്ത് നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ വിമാന വാഹിനി യുദ്ധ കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. 1971-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ നിർണ്ണായക പങ്ക് വഹിച്ച ഭാരതത്തിന്റെ ആദ്യ വിമാനവാഹിനി കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. ബ്രിട്ടണിൽ നിന്ന് വാങ്ങിയ ഈ കപ്പൽ ഡീ കമ്മീഷൻ ചെയ്തിരുന്നു. ആ പഴയ വിക്രാന്തിന്റെ സ്മരണയിലാണ് പുതുതായി നിർമ്മിച്ച പടക്കപ്പലിനും അതേ പേര് നൽകിയത്.

30 എയർ ക്രാഫ്റ്റുകൾ ഒരു സമയം നിർത്തിയിടാൻ സാധിക്കുന്ന ഐഎൻഎസ് വിക്രാന്ത് ഇന്ത്യൻ സേനയുടെ ശക്തി വർദ്ധിപ്പിക്കുകയും നാവികസേനയുടെ ആക്രമണ, പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യും. ത​ദ്ദേശിയമായി വിമാന വാഹിനികപ്പൽ നിർമ്മിക്കാൻ ശേഷിയുള്ള ലോകത്തിലെ ആറാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇതോടെ ഇന്ത്യ. അമേരിക്ക, റഷ്യ, ബ്രിട്ടൻ, ചൈന, ഫ്രാൻസ് എന്നിവയാണ് മറ്റ് രാജ്യങ്ങൾ. രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ കാത്തിരിക്കുകയാണ് ഭാരതീയർ.

 

 

 

Tags: Narendra ModiINS VikrantLaunch
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

Latest News

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies