കണ്ണൂർ: വിമാനത്താവളത്തിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച യാത്രക്കാരൻ പോലീസ് പിടിയിൽ. കോഴിക്കോട് പാറക്കടവ് പുളിയാവ് സ്വദേശിയായ മുഹമ്മദ് സജീറാണ് മട്ടന്നൂർ പോലീസിന്റെ പിടിയിലായത്.
പേസ്റ്റ് രൂപത്തിലുള്ള സ്വർണ്ണവുമായാണ് പ്രതി പിടിയിലായത്. ഒന്നര കിലോയോളം സ്വർണ്ണമാണ് സജീർ കടത്താൻ ശ്രമിച്ചത്. സോക്‌സിനുള്ളിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണ്ണം കടത്താൻ ശ്രമിച്ചത്.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 1,34,000 രൂപ വില മതിക്കുന്ന സ്വർണ്ണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടി കൂടിയതിന് പിന്നാലെയാണ് കണ്ണൂർ വിമാനത്താവളത്തിലെ സ്വർണ്ണ വേട്ട. ദുബായിൽ നിന്നും എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വഴി 45,40,000 രൂപ വിലമതിക്കുന്ന സ്വർണ്ണവും ജിദ്ദയിൽ നിന്നും ബഹ്‌റൈൻ വഴി 58,20,000 രൂപയോളം വില വരുന്ന സ്വർണ്ണവും കടത്തിയവരെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയതത്.
Comments