മെൽബൺ: കൊറോണ മഹാമാരിക്ക് ശേഷം ഓസ്‌ട്രേലിയ തൊഴിലാളികൾ ഇല്ലാതെ കടുത്ത പ്രതിസന്ധി നേരിടുകയാണ്. പഠിക്കാൻ വന്നിരുന്നവർ തിരിച്ചു പോവുകയും വിദേശ രാജ്യങ്ങൾക്കുള്ള വിസ നിർത്തി വെക്കുകയും ചെയ്തിരുന്നു. ഇക്കാരണത്താൽ രാജ്യത്ത് നിന്നും നിരവധി ആളുകൾ കൊഴിഞ്ഞു പോയിരുന്നു.
വൈറസ് വ്യാപനം കുറഞ്ഞതോടെ പഴയ അവസ്ഥയിലേക്ക് തിരികെ വരാൻ ഒരുങ്ങുകയാണ് ഓസ്‌ട്രേലിയ. മുൻ വർഷങ്ങളിൽ 35,000 കുടിയേറ്റ വിസകളാണ് ആകെ അനുവദിച്ചിരുന്നത്. എന്നാൽ ഇത്തവണ തൊഴിലാളികൾ ഇല്ലാത്തതിനാൽ രാജ്യം കടുത്ത വെല്ലുവിളി നേരിടുകയാണ്. വ്യവസായ ശാലകളിലും മറ്റു പലയിടങ്ങളിലും തൊഴിലാളി ക്ഷാമം രൂക്ഷമാണ്. പ്രതിസന്ധി കണക്കിലെടുത്ത് ഈ വർഷം 19,5000 കുടിയേറ്റ വിസകൾ നൽകാനാണ് സർക്കാർ ഉത്തരവ്.
നഴ്‌സിംഗ് , എഞ്ചിനിയറിംഗ് മേഖലയിലുള്ളവർക്ക് കൂടുതൽ മുൻഗണന നൽകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി ക്ലേ ഒനീൽ പറഞ്ഞു. ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ നിരക്ക് 50 വർഷത്തെ കണക്കിൽ ഏറ്റവും താഴ്ന്ന നിലയിലാണെന്നും ഇത് പരിഹരിക്കുവാൻ പുതിയ കുടിയേറ്റക്കാർ വന്നെങ്കിൽ മാത്രമേ സാധിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.
Comments