ഇന്ത്യൻ റെയിൽവേയെ അഭിനന്ദിച്ച് നാഗാലാന്റ് മന്ത്രി ടെംജെൻ ഇമ്‌ന അലോംഗ്. രാജാധാനി എക്സ്പ്രസ്സിലെ യാത്രയിക്കിടെ പകർത്തിയ ചിത്രം പങ്കുവെച്ചു കൊണ്ടാണ് അഭിനന്ദനം. ഗുവാഹത്തിയിൽ നിന്ന് ദിമാപൂരിലേക്കുള്ള തന്റെ യാത്രയിൽ കഴിക്കാൻ ലഭിച്ച ഭക്ഷണം മികച്ചാതായിരുന്നു എന്നാണ് മന്ത്രി വ്യക്തമാക്കിയത്. ട്രെയിനിൽ തനിക്ക് കിട്ടിയ റൊട്ടിയും പരിപ്പും ചോറും മറ്റ് ചില വിഭവങ്ങളുടെയും ചിത്രമാണ് സമൂഹമാദ്ധ്യമത്തിലൂടെ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
“ജീവിതം ഒരു യാത്രയാണ്,ആ യാത്ര ആസ്വദിക്കൂ; ഭക്ഷണമാണ് ജീവിതം, ഒരിക്കലും നിങ്ങളുടെ ഭക്ഷണം ഒഴിവാക്കരുത് “എന്ന കുറിപ്പോടെയാണ് ടെംജെൻ ഇമ്‌ന അലോംഗ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. തനിക്ക് ലഭിച്ച ഭക്ഷണത്തിന് ഹൃദയപൂർവ്വം നന്ദിയും അദ്ദേഹം രേഖപ്പെടുത്തുന്നു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റ് വൈറലായതോടെ രാജധാനി എക്സ്പ്രസ്സിലെ സ്ഥിരം യാത്രക്കാരും അനുഭവം പങ്കുവെച്ചുകൊണ്ട് രംഗത്തു വന്നു.
മന്ത്രിയുടെ പോസ്റ്റിന് താഴെ യാത്രക്കാരുടെ കമന്റുകൾ നിറയുകയാണ്. ടെംജെൻ ഇമ്‌ന അലോംഗിന് നന്ദി പറഞ്ഞ് റെയിൽവെയുടെ ഔദ്യോഗിക പേജുകളിലൊന്നായ ‘റേയിൽവെ സേവ’യും മന്ത്രിയുടെ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിരുന്നു. ‘സർ, നിങ്ങളുടെ വിലയേറിയ സമയം ഞങ്ങൾക്കായി എഴുതിയതിന് നന്ദി. തങ്കൾ പങ്കുവെച്ച അഭിപ്രായം കൂടുതൽ ഉത്സാഹത്തോടെ പ്രവർത്തിക്കാനുള്ള ഞങ്ങളുടെ ടീമിന്റെ ഊർജം വർദ്ധിപ്പിക്കും’ എന്നാണ് ഇന്ത്യൻ റെയിൽവെ കുറിച്ചിരിക്കുന്നത്.
















Comments