കൊച്ചി: എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നടക്കുന്നതിനാൽ വിദേശത്ത് നിന്നും ഫണ്ട് സ്വീകരിക്കുന്നതിൽ പ്രായോഗിക തടസ്സം നേരിടുന്നതായി കിഫ്ബി ഹൈക്കോടതിയിൽ അറിയിച്ചു. ഇത് സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തെ പിന്നോട്ടടിക്കുന്നതായും ഇഡി ആരോപിച്ചു.
ഇഡി അന്വേഷണം തുടരുന്നിടത്തോളം വിദേശ ഏജൻസികൾ ഫണ്ട് നൽകില്ല. മസാല ബോണ്ടുകളിൽ ഇഡി അന്വേഷണം നടക്കുകയാണ്. ഇത് കിഫ്ബിയ്‌ക്കെതിരായ പ്രത്യേക ലക്ഷ്യത്തോടെയുള്ള നടപടിയുടെ ഭാഗമാണോ എന്ന് സംയിക്കേണ്ടിയിരിക്കുന്നതായും അഭിഭാഷകർ പറഞ്ഞു. കിഫ്ബിയും മുൻ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്കും ഇഡിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച വെവ്വേറെ ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിച്ചിരുന്നു.
കിഫ്ബിയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുൻ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്കിനോട്, ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നേരത്തേ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചിരുന്നു. കിഫ്ബിയിലേക്ക് വിദേശത്ത് നിന്നും എത്തിയ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ടായിരുന്നു നോട്ടീസ്. ഫെമ ആക്ടിലെ നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് തോമസ് ഐസക്കിന് ഇഡി നോട്ടീസ് നൽകിയത്.
















Comments