അബുദാബി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഐ എൻ എസ് വിക്രാന്ത് രാജ്യത്തിന്റെ സുരക്ഷയ്‌ക്കും ലോക സമാധാനത്തിനും കൂടുതൽ ഊന്നൽ നൽകുന്നു എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യുഎഇ സന്ദർശന വേളയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന
ഇന്ത്യ രൂപ കൽപ്പന ചെയ്ത വിമാനവാഹിനിക്കപ്പൽ ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിക്കും. ഇത്തരം വലിയ കപ്പലുകൾ നിർമ്മിക്കാൻ ലോകത്ത് ചുരുക്കം രാജ്യങ്ങൾക്ക് മാത്രമേ സാധിക്കു. ഇന്ത്യ കൈവരിച്ചത് ഐതിഹാസികമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
ഐ എൻ എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മീഷൻ ചെയ്ത് രാജ്യത്തിന് സമർപ്പിച്ചു. ഇന്ത്യ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന വിമാനവാഹിനിക്കപ്പൽ വലിയ സന്ദേശമാണ് നൽകുന്നത്. പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണത്തോടെ ഉള്ള പ്രവർത്തനത്തിലൂടെ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയ്‌ക്ക് വൻ സ്വീകാര്യതയാണ് ഓരോ നിമിഷവും ലഭിച്ചുകൊണ്ടിരിക്കുന്നത്. ആത്മ നിർഭർ ഭാരതം കെട്ടിപ്പടുക്കാൻ അദ്ദേഹത്തോടൊപ്പം രാജ്യത്തെ ജനങ്ങൾ അണി നിരക്കുകയാണെന്നും അതിന്റെ ഉദാഹരണമാണ് ഇത്തരം പദ്ധതികളുടെ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments