കണ്ണൂർ : യാത്രാ വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ ഇൻഡിഗോ ക്ഷമാപണം നടത്തിയെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. എന്നാൽ ക്ഷമാപണം എഴുതി നൽകിയില്ല എന്നും അതിനാൽ വിമാനത്തിലെ യാത്ര ഒഴിവാക്കുന്നുവെന്നും ഇപി പറഞ്ഞു. വിമാനത്തേക്കാൾ ട്രെയിനിൽ യാത്ര ചെയ്യുന്നതാണ് സൗകര്യമെന്നും ഇപി വ്യക്തമാക്കി.
നിയമസഭാ കയ്യാങ്കളിക്കേസിലെ ഹൈക്കോടതി വിധി നിയമപരമായി നേരിടുമെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു. കേസിൽ പ്രതിയായത് കൊണ്ട് വി ശിവൻകുട്ടി മന്ത്രിസ്ഥാനം രാജിവെയ്‌ക്കേണ്ടതില്ല. നേതാക്കളെ യുഡിഎഫ് എൽഎൽഎമാർ ആക്രമിച്ചപ്പോൾ നോക്കി നിൽക്കണമായിരുന്നോ എന്നാണ് ഇപിയുടെ ന്യായീകരണം.
യുഡിഎഫ് എംഎൽഎമാർ ആക്രമിച്ചിരുന്നു, എന്നാലത് ക്യാമറയിൽ പതിഞ്ഞില്ല. തങ്ങൾ നിയമസഭയിലെ സാധനങ്ങൾ നശിപ്പിക്കുന്നത് മാത്രമാണ് ക്യാമറയിൽ പതിഞ്ഞത് എന്നാണ് ഇപി പറയുന്നത്. കേസിലെ പ്രതികളോട് ഈ മാസം കോടതിക്ക് മുന്നിൽ ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
















Comments