തിരുവനന്തപുരം: കേരളത്തെ നടുക്കിയ രണ്ടു കൊലപാതക കേസുകളിൽ സർക്കാർ അന്വേഷണം എങ്ങും എത്തി നിൽക്കാത്ത പശ്ചാത്തലത്തിൽ വാളയാർ പെൺകുട്ടികളുടെ അമ്മയും , അട്ടപ്പാടി മധുവിന്റെ അമ്മയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് സഹായം അഭ്യർത്ഥിക്കാൻ തിരുവനന്തപുരത്തെത്തി.
പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇതുവരെയായിട്ടും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കേരള പോലീസിനും സർക്കാരിനും സാധിച്ചിട്ടില്ല. കൊലപാതക കേസ് ഇഴഞ്ഞു നീങ്ങുകയാണെന്നും പ്രതികൾക്ക് ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്നും ചൂണ്ടിക്കാട്ടി അന്വേഷണം സി ബി ഐ ഏറ്റെടുക്കണമെന്നാണ് വാളയാർ പെൺകുട്ടിയുടെ അമ്മയുടെ ആവശ്യം.
സംഭവത്തിൽ തങ്ങൾക്ക് മാത്രമായി ഒരു അഭിഭാഷകൻ വേണമെന്നും കേന്ദ്ര സർക്കാർ ഉന്നത തല അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്ന് അപേക്ഷിക്കാനുമാണ് പെൺകുട്ടികളുടെ ‘അമ്മ അമിത് ഷായെ കാണുന്നത്.
അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സാക്ഷികൾ കൂറ് മാറുകയാണ്. സർക്കാർ സംവിധാനങ്ങൾ വേണ്ട രീതിയിൽ ഇടപെടലുകൾ നടത്തുന്നില്ല. പ്രതികൾക്ക് സർക്കാരുമായി ബന്ധപ്പെടാൻ കഴിയുന്ന ഉന്നതരുമായി അടുത്ത ബന്ധം ഉള്ളതിനാൽ സംസ്ഥാന സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. കേസിന്റെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര സർക്കാർ കഴിവുറ്റ അന്വേഷണ ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെടാനാണ് മധുവിന്റെ അമ്മ അമിത് ഷായെ കാണുന്നത്. ഇരുവരും കൂടിക്കാഴ്ചക്ക് വേണ്ടി തിരുവനന്തപുരത്തെത്തിയതായാണ് വിവരം.
















Comments