ഷാർജ: ഏഷ്യാകപ്പ് സൂപ്പർ ഫോർ പോരാട്ടത്തിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക അഫ്ഗാനെ ബാറ്റിംഗിന് അയച്ചു. ബംഗ്ലാദേശിനെ ആവേശപോരാട്ടത്തിൽ കീഴടക്കിയാണ് ശ്രീലങ്കഇറങ്ങുന്നത്. ഇരുവരേയും ഗ്രൂപ്പ് ഘട്ടത്തിൽ മുട്ടുകുത്തിച്ച അഫ്ഗാനിസ്ഥാൻ ഇറങ്ങുന്നത്. ഷാർജ സ്റ്റേഡിയത്തിലാണ് ശ്രീലങ്ക-അഫ്ഗാൻ മത്സരം നടക്കുന്നത്.
ബാറ്റർമാർ തിളങ്ങിയില്ലെങ്കിൽ അഫ്ഗാന് മുന്നിൽ പിടിച്ചുനിൽക്കാനാകില്ലെന്നാണ് ഗ്രൂപ്പ് ഘട്ടത്തിലെ അനുഭവം. ശ്രീലങ്കയും ബംഗ്ലാദേശും അഫ്ഗാന്റെ കരുത്ത് ശരിക്കും മനസ്സിലാക്കി യവരാണ്. ഇന്ന് ഇറങ്ങുമ്പോൾ മുൻനിര ബാറ്റർമാർക്ക് വ്യക്തമായ സൂചനയാണ് ശ്രീലങ്കൻ പരിശീലകർ നൽകിയിട്ടുള്ളത്. അവസാനനിമിഷത്തിലും കളി അനുകൂലമാക്കാൻ സാധിക്കുമെന്ന് ബംഗ്ലാദേശിനെതിരെ തെളിയിച്ച ആത്മവിശ്വാസത്തിലാണ് ശ്രീലങ്ക ഇറങ്ങുന്നത്. കഴിഞ്ഞ പോരാട്ടത്തിൽ 7ന് 183 എന്ന മോശമല്ലാത്ത് ബംഗ്ലാദേശ് ടോട്ടലാണ് ശ്രീലങ്ക അവസാന നിമിഷം മറികടന്നത്. അവസാന ഓവറിൽ രണ്ടാമത്തെ പന്തിലാണ് ശ്രീലങ്ക ജയിച്ചത്. മദ്ധ്യനിരയിൽ ഉറച്ചു നിന്ന് പോരാടിയ ക്യാപ്റ്റൻ ദാസുൻ ശനകയാണ് കഴിഞ്ഞ കളിയിൽ മത്സരം കയ്യിലാക്കിയത്. ഓപ്പണർ കുശാൽ മെൻഡിസിന്റെ 60 റൺസ് മികച്ച തുടക്കം നൽകി.
ദുബായിൽ സ്ഥിരതാമസമാക്കിയ താരങ്ങളെന്നതാണ് അഫ്ഗാനിസ്ഥാനുള്ള നേട്ടം. സ്വന്തം നാട്ടിൽ ഭരണം അട്ടിമറിയ്‌ക്കപ്പെട്ടതോടെ ടീം ഒന്നടങ്കം ഗൾഫ് മേഖലയിലേയ്‌ക്ക് വന്നതോടെ കാലവസ്ഥയും പിച്ചുകളുമെല്ലാം അഫ്ഗാൻ താരങ്ങൾക്ക് അനുകൂല ഘടകങ്ങളാണ്. രണ്ടു മത്സരങ്ങളിലും ആദ്യം ബാറ്റ്‌ചെയ്യാതിരുന്ന അഫ്ഗാന് ഇന്ന് ടോസ് നഷ്ടപ്പെട്ടത് പുതിയ പരീക്ഷണമാവുകയാണ്. ആദ്യ പോരാട്ടത്തിൽ ശ്രീലങ്കയെ വെറും 105ൽ ഒതുക്കിയ അഫ്ഗാൻ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെ 127നും പുറത്താക്കിയിരുന്നു.
















Comments