ക്രമസമാധാന നില മെച്ചപ്പെട്ടതിന് ശേഷം സംസ്ഥാനം നിക്ഷേപകരുടെ ഇഷ്ടകേന്ദ്രമായി മാറിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ”കഴിഞ്ഞ അഞ്ചര വർഷമായി സംസ്ഥാനത്ത് ഒരു കലാപവും നടന്നിട്ടില്ല. സംസ്ഥാനത്തിന് വൻതോതിൽ നിക്ഷേപം ലഭിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഇപ്പോൾ ഉത്തർപ്രദേശിൽ ഹൈവേകളും എക്സ്പ്രസ്വേകളും നിർമിക്കുന്നു.
ബിജ്നോർ ജില്ലയിൽ 267 കോടി രൂപയുടെ നിരവധി വികസന പദ്ധതികൾ ആദിത്യനാഥ് ആരംഭിച്ചതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. തന്റെ ഭരണത്തിന് കീഴിൽ വർഗീയ കലാപങ്ങളൊന്നും നടന്നിട്ടില്ലെന്നും സംസ്ഥാനം വികസനത്തിന്റെ പാതയിലാണെന്നും ഏറ്റവും പുതിയ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) റിപ്പോർട്ട് ഉദ്ധരിച്ച് മുഖ്യമന്ത്രി അവകാശപ്പെട്ടു.
ഒരു ജില്ല, ഒരു മെഡിക്കൽ കോളേജ് എന്ന ലക്ഷ്യം കൈവരിക്കാൻ ഉത്തർപ്രദേശ് അക്ഷീണം പ്രയത്നിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ കുറ്റകൃത്യങ്ങൾക്കെതിരെ സീറോ ടോളറൻസ് നയമാണ് പിന്തുടരുന്നത്. ”വ്യാപാരികളുടെയും സംരംഭകരുടെയും സുരക്ഷയിൽ വീഴ്ച്ച വരുത്താൻ തന്റെ സർക്കാർ അനുവദിക്കില്ലെന്നും യോഗി വ്യക്തമാക്കി. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, തൊഴിലവസരങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ സർക്കാർ മുൻഗണനാടിസ്ഥാനത്തിൽ വികസന പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആദിത്യനാഥ് മൊറാദാബാദ് ഡിവിഷനിൽ സന്ദർശനം നടത്തുകയും നിലവിലുള്ള വികസന പ്രവർത്തനങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥനുമായി അവലോകന യോഗം നടത്തുകയും ചെയ്തു. മലിനീകരണ നിയന്ത്രണ ബോർഡിന്റെയും മറ്റ് വകുപ്പുകളുടെയും നിയന്ത്രണങ്ങൾ കാരണം 2017 വരെ എംഎസ്എംഇ വ്യവസായവുമായി ബന്ധപ്പെട്ട ആളുകൾ നിരാശയിലായിരുന്നു. 2018-ൽ ആരംഭിച്ച ഒരു ജില്ല ഒരു ഉൽപ്പന്നം എന്ന നൂതന പദ്ധതി കാരണം മൊറാദാബാദിലെ പിച്ചള ബിസിനസ് 4,000 കോടി രൂപയിൽ നിന്ന് 10,000 കോടി രൂപയായി ഉയർന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments