ലക്‌നൗ: മദ്രസകൾ കേന്ദ്രീകരിച്ച് ഭീകരവാദം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ അംഗീകാരമില്ലാത്ത മദ്രസകളിൽ കർശന പരിശോധനകളുമായി ഉത്തർപ്രദേശ് സർക്കാർ. അസമുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് മദ്രസഅദ്ധ്യാപകരെന്ന മറവിൽ ഭീകരപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച രാജ്യദ്രോഹികളെ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തർപ്രദേശിൽ പരിശോധന കർശനമാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തീരുമാനിച്ചത്.
സർക്കാരിന് പിന്തുണയുമായി ജമിയത്ത് ഉലമ ഇ ഹിന്ദ് രംഗത്തെത്തി. സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന മദ്രസകൾ കണ്ടെത്തുന്നതിന് സംഘടനയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് അവർ സർക്കാരിനെ അറിയിച്ചു.
സംശയാസ്പദമായ രീതിയിലുള്ള പാഠ്യപദ്ധതി, സർക്കാർ ഇതര സ്ഥാപനവുമായുള്ള വഴിവിട്ടബന്ധം, സ്വദേശികളല്ലാത്ത അദ്ധ്യാപകർ എന്നിവയെല്ലാം പരിശോധനയ്‌ക്ക് വിധേയമാക്കാനാണ് യുപി സർക്കാർ തീരുമാനിച്ചിരിക്കുന്നത്. മദ്രസകളിൽ വിദ്യാർത്ഥികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത് പരിശോധിക്കാൻ കൃത്യമായ മാനദണ്ഡങ്ങളോടുകൂടിയ സർവേ നടത്തുമെന്ന് ന്യൂനപക്ഷകാര്യ സഹമന്ത്രി ഡാനിഷ് ആസാദ് അൻസാരി വ്യക്തമാക്കിയിരുന്നു. ദേശീയ ബാലാവകാശ കമ്മീഷന്റെ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും സർവ്വേ.നിലവിൽ സംസ്ഥാനത്ത് ആകെ 16,461 മദ്രസകളുണ്ടെന്നാണ് റിപ്പോർട്ട്
അതേസമയം സർവേയ്‌ക്കെതിരെ നിരവധി മുസ്ലീം സംഘടനകൾ രംഗത്തെത്തി. സംസ്ഥാനത്തെ അംഗീകാരമില്ലാത്ത മദ്രസകളുടെ സർവേ നടത്താനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ തീരുമാനത്തെ ഓൾ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് നേരത്തെ ചോദ്യം ചെയ്തിരുന്നു.
















Comments