ലക്‌നൗ: അംഗീകാരമില്ലാത്ത മദ്രസകളിൽ കർശന പരിശോധനകൾ നടത്താനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ തീരുമാനത്തോട് മുഖം തിരിച്ച് ജമിയത്ത് ഉലമ ഇ ഹിന്ദ്. മദ്രസകൾ കേന്ദ്രീകരിച്ച് ഭീകരവാദം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിലാണ് പരിശോധനകൾ കർശനമാക്കാൻ തീരുമാനിച്ചത്.
സർക്കാരിന് പിന്തുണയുമായി നേരത്തെ ജമിയത്ത് ഉലമ ഇ ഹിന്ദ് രംഗത്തെത്തിയതായി വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഡൽഹിയിൽ ചേർന്ന യോഗത്തിന് പിന്നാലെ യുപി സർക്കാരിന്റെ പരിശോധനകളോട് സഹകരിക്കില്ലെന്ന നിലപാടാണ് സംഘടന എടുത്തിരിക്കുന്നത്. മതമൗലികവാദികളുടെ ഭീഷണിയാണ് സർക്കാരിനെ പിന്തുണയ്‌ക്കുന്നതിൽ നിന്ന് പിന്നോട്ടു പോകാനുണ്ടായ കാണമെന്നാണ് വിവരം.
യുപി സർക്കാർ മദ്രസകളിൽ നടത്താനിരിക്കുന്ന സർവേ മദ്രസ വിദ്യാഭ്യാസ സമ്പ്രദായത്തെ അപകീർത്തിപ്പെടുത്താനുള്ള ദുരുദ്ദേശ്യപരമായ ശ്രമമാണെന്ന് യോഗം വിമർശിച്ചു. സർക്കാരിന്റെ പരിശോധനകൾ തടയിടാൻ മദ്രസ നടത്തിപ്പാകരുടെ യോഗം വിളിക്കാനാണ് സംഘടനയുടെ തീരുമാനം. 200 ലധികം മദ്രസ പ്രതിനിധികൾ ചേർന്ന യോഗത്തിലാണ് സംഘടനയുടെ മലക്കംമറിച്ചിൽ.
മദ്രസകൾ ഈ രാഷ്‌ട്രത്തിൽ ചരിത്രപരമായ പങ്ക് വഹിക്കുകയും രാജ്യത്തിന് വേണ്ടി സ്ഥിരമായി ത്യാഗങ്ങൾ സഹിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നും, പിന്നാക്ക പശ്ചാത്തലത്തിൽ നിന്നുള്ള യുവാക്കളെ ബോധവൽക്കരിക്കുകയും ദേശീയ സാക്ഷരതാ നിരക്ക് 100 ശതമാനം കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തുകൊണ്ട് ,മദ്രസകൾ രാജ്യത്തിന് പ്രയോജനം ചെയ്യുന്നത് തുടരുന്നു. മദ്രസയിൽ നിന്ന് വിദ്യാഭ്യാസം നേടിയവർ തങ്ങളുടെ രാഷ്‌ട്രത്തിലെ ആത്മാർത്ഥരും ദേശസ്‌നേഹികളുമായ പൗരന്മാരായി മാറുന്നുവെന്ന് മദ്രസ റെക്ടർമാരുടെ സംഘടന നേതാവ് മഹ്മൂദ് മദ്‌നി വ്യക്തമാക്കി.
















Comments