പത്തനംതിട്ട: തെരുവ് നായയുടെ ആക്രമണത്തിൽ മരണപ്പെട്ട പത്തനംതിട്ട സ്വദേശിനിയായ അഭിരാമിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. രാവിലെ 9 മണിയോടെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം ഉച്ചക്ക് 12 മണിക്ക് സംസ്കരിക്കും. തെരുവ് നായ കടിച്ച് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അഭിരാമി പേവിഷ ബാധയേറ്റ് മരണപ്പെടുകയായിരുന്നു.
തെരുവ് നായ ആക്രമണത്തെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയോട് കടുത്ത അനാസ്ഥയാണ് അധികൃതർ കാണിച്ചതെന്ന് അഭിരാമിയുടെ അമ്മ കുറ്റപ്പെടുത്തിയിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ വേണ്ടത്ര പരിഗണന നൽകാതെയാണ് അധികൃതർ ചികിൽസിച്ചത്. കൂടതെ കുട്ടിയുടെ മാതാപിതാക്കളോട് മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. മരണവുമായി ബന്ധപ്പെട്ട് കുട്ടിക്ക് നൽകിയ വാക്സിനുകൾ പ്രവർത്തന യോഗ്യമല്ലാത്തതിനാൽ വിദഗ്ധ പരിശോധനയ്‌ക്ക് വിധേയമാക്കിയിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.
തെരുവുകളിൽ അലഞ്ഞു നടക്കുന്ന നായ്‌ക്കളെ നിയന്ത്രിക്കാൻ സർക്കാർ യാതൊന്നും ചെയ്യുന്നില്ലെന്നാണ് ആരോപണം. സംസ്ഥാനത്ത് കുറഞ്ഞ ദിവസങ്ങളിൽ നിരവതി ആളുകളെ തെരുവ് നായ്‌ക്കൾ ആക്രമിക്കുകയും മാരക പരിക്കേൽക്കുകയും ചെയ്തിരുന്നു. തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റവർക്ക് നൽകാനുള്ള വാക്സിനുകൾ പോലും ഗുണ നിലവാരമില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി ഉൾപ്പെടെ നിരവതി സംഘടനകൾ രംഗത്ത് വന്നിരുന്നു.
















Comments