ട്രാൻസ് കമ്യൂണിറ്റിയിലെ അംഗങ്ങൾക്കായി പുതിയ മാട്രിമോണിയൽ ആപ്പ് പുറത്തിറക്കി. റെയിൻബോ ലവ്(Rainbow Luv) എന്ന പേരിൽ മാട്രിമോണി.കോം ആണ് ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തിരിക്കുന്നത്. പ്രാദേശിക ഭാഷകളിൽ ഇത് പുറത്തിറക്കിയിട്ടുണ്ട്.
ഐഒഎസ്, ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളിൽ ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന തരത്തിൽ റെയിൻബോ ലവ് ലഭ്യമാണ്. സുരക്ഷാ ആവശ്യങ്ങൾക്കായി ഉപയോക്താക്കൾക്ക് സർക്കാർ നൽകിയ തിരിച്ചറിയൽ രേഖ ഇതിനായി നൽകേണ്ടതുണ്ട്. രാജ്യത്തെ 13 മില്യൺ ഉപയോക്താക്കൾ ഈ സേവനം പ്രയോജനപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ഗൂഗിൾ പ്ലേ സ്റ്റോറിലൂടെയും ആപ്പ് സ്റ്റോറിലൂടെയും റെയിൻബോ ലവ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. 122-ലധികം ഓറിയന്റേഷൻ ടാഗുകളും 48 പ്രോനൗൺസും 45 ജെൻഡർ ഐഡന്റിറ്റികളും ഇതിൽ ഉൾക്കൊള്ളുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.
















Comments