ചണ്ഡീഗഡ്: കുരുക്ഷേത്രയിൽ സ്ഫോടകവസ്തുക്കൾ കണ്ടെടുത്ത കേസിൽ പ്രധാന പ്രതിയടക്കം മൂന്ന് പേർ പിടിയിൽ. പ്രദേശത്ത് ഐഇഡി ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കളാണ് പ്രതികൾ വച്ചത്. ഇവരിൽ നിന്നും ഒന്നര കിലോഗ്രാം ഐഇഡി, ഡിറ്റണേറ്റർ,രണ്ട് പിസ്റ്റളുകൾ, എട്ട് സജീവ കാട്രിഡ്ജുകൾ, ബൈക്ക് എന്നിവ കണ്ടെടുത്തു.
കഴിഞ്ഞ മാസമാണ് ഷഹബാദിന് സമീപത്ത് നിന്നും 1.3 കിലോ ആർഡിഎക്‌സ് നിറച്ച ഐഇഡി കണ്ടെത്തിയത്. തരൺ തരണിലെ മോട്ടി എന്ന നച്ഛതർ സിംഗ് ആയിരുന്നു ഇതിന് പിന്നിൽ. ഇയാളും അറസ്റ്റിലായവരുടെ പട്ടികയിലുണ്ട്. ഗാൻഡിവിന്ദ് ഗ്രാമത്തിലെ ഷേര എന്ന സുഖ്ദേവ് സിംഗ്, തരൺ തരണിലെ നൗഷേര പന്നുവൻ ഗ്രാമത്തിലെ ഹാപ്പി എന്ന ഹർപ്രീത് സിംഗ് എന്നിവരാണ് മറ്റ് രണ്ട് പ്രതികളെന്ന് ഡിജിപി ഗൗരവ് യാദവ് വ്യക്തമാക്കി.
മൂവരും കാനഡ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഖ്ബീർ സിങ്ങുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ, മയക്കുമരുന്ന് എന്നിവ വൻതോതിൽ കൊള്ളയടിക്കുന്നതിലും അതിർത്തി കടന്നുള്ള കടത്തലിലും ഇവർ ഏർപ്പെട്ടിരുന്നതായും ഡിജിപി പറഞ്ഞു.
നച്ഛതർ സിംഗിനെ ചോദ്യം ചെയ്തതിനെ തുടർന്ന് തരണിലെ റാട്ടോക്ക് ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്ത് ഒളിപ്പിച്ച ഐഇഡിയും പോലീസ് കണ്ടെടുത്തെന്നും അദ്ദേഹം പറഞ്ഞു.ഇതോടെ ഭീകരവാദ മൊഡ്യൂളാണ് തകർത്തതെന്ന് പഞ്ചാബ് പോലീസ് പറഞ്ഞു.
Comments