തൃശൂർ: തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി. വരന്തരപ്പിള്ളി, നന്തിപുലം, ആറ്റപ്പിള്ളി മേഖലകളിലാണ് മിന്നൽ ചുഴലി ഉണ്ടായത്. തൃശൂരിലെ മലയോര മേഖലകളാണ് ഈ സ്ഥലങ്ങൾ. മരങ്ങളും, ഇലക്ട്രിക് പോസ്റ്റുകളും വ്യാപകമായി നശിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം.
തോട്ടം പ്രദേശങ്ങൾ ആയതു കൊണ്ടു തന്നെ ഇവിടെ ഒട്ടേറെ മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. ജനവാസ മേഖലയിലും വലിയ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഒരാളുടെ വീട് പൂർണമായി നശിച്ചു. മുകുന്ദപുരം താലൂക്കിലും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
തൃശൂർ ജില്ലയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ അഞ്ചിലധികം തവണയാണ് മിന്നൽ ചുഴലി ഉണ്ടായത്. എല്ലാം വ്യത്യസ്ത സ്ഥലങ്ങളിലാണ്. പ്രവചനാതീതമായതിനാലാണ് ഇതിന്റെ അപകട സാധ്യത വർധിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു.
















Comments