കൊച്ചി: അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ ഓർമ്മകളിൽ നടൻ സുരേഷ് ഗോപി.2017 ൽ ബക്കിംഗ്ഹാം സന്ദർശിച്ചപ്പോൾ രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങൾ അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു. രാജ്ഞിയുടെ മരണവാർത്ത വേദനയുണ്ടാക്കുന്നുവെന്നും ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും അദ്ദേഹം കുറിച്ചു.
ഇന്നലെ രാത്രിയോടെയാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. രാജ്ഞിയുടെ വേനൽക്കാല വസതിയായ സ്‌കോട്ട്‌ലൻഡിലെ ബാൽമൊറൽ കൊട്ടാരത്തിലായിരുന്നു അന്ത്യം. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ആരോഗ്യ പ്രശ്‌നങ്ങൾ അവരെ അലട്ടിയിരുന്നു.
കഴിഞ്ഞ ദിവസം രാവിലെയാണ് വിദഗ്‌ദ്ധ പരിശോധനയ്‌ക്ക് ശേഷം അവരുടെ ആരോഗ്യ നിലയിൽ ഡോക്ടർമാർ ആശങ്ക അറിയിച്ചത്. പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
1926 ഏപ്രിൽ 21 നാണ് രാജ്ഞിയുടെ ജനനം. 1952 ൽ രാജഭരണമേറ്റു. അച്ഛൻ ജോർജ് ആറാമന്റെ മരണത്തോടെയാണ് 25 കാരിയായ എലിസബത്ത് അധികാരത്തിലേറിയത്. ഏറ്റവും കൂടുതൽ കാലം ബ്രിട്ടൻ ഭരിച്ച ഭരണാധികാരിയാണ് എലിസബത്ത് രാജ്ഞി.
















Comments