ന്യൂഡൽഹി: നിർമ്മാണത്തിലിരിക്കുന്ന നാല് നില കെട്ടിടം തകർന്ന് വീണ് അഞ്ച് പേർക്ക് പരിക്കേറ്റു. ഏഴു പേർ ഇനിയും കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. സംഭവസ്ഥലത്ത് രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഡൽഹി അഗ്നിശമന സേന ഉദ്യോഗസ്ഥൻ രവീന്ദർ സിംഗ് വ്യക്തമാക്കി.
രക്ഷപ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കാൻ ദേശീയ ദുരന്ത നിവാരണ സേനയും രംഗത്തെത്തി. ഡിറ്റക്ടർ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നതെന്ന് എൻഡിആർഎഫ് അറിയിച്ചു. ഇതു വരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സിംഗ് പറഞ്ഞു.
അമിതഭാരമാണ് കെട്ടിടം തകരാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദ പരിശോധന നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
















Comments