ന്യൂഡൽഹി: സ്‌കൂളുകളിൽ ട്രാൻസ്‌ജെൻഡർ വിഷയങ്ങൾ ഉൾക്കൊള്ളുന്ന പാഠ്യപദ്ധതി അവതരിപ്പിക്കണമെന്ന നിർദേശവുമായി ദേശീയ വനിത കമ്മീഷൻ. സ്‌കൂളുകളിൽ നിന്ന് ട്രാൻസ്‌ജെൻഡർ കുട്ടികൾ കൊഴിഞ്ഞ് പോകുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ പാഠ്യപദ്ധതി പരിഷ്‌കരിക്കണമെന്ന നിർദേശം.
ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ നിയമപരമായ അവകാശങ്ങളെ കുറിച്ച് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും കൗൺസിലിങ്ങ് സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും വനിത കമ്മീഷൻ നിർദേശിച്ചു. അവർക്കായി നൈപുണ്യ വികസന വർക്ക്ഷോപ്പുകൾ, ആരോഗ്യസംരക്ഷണപദ്ധതികൾ, ഇൻഷുറൻസ് പരിരക്ഷ തുടങ്ങിയവയൊരുക്കണം. ട്രാൻസ്ജെൻഡർ കുട്ടികളുടെ രക്ഷിതാക്കളും കുടുംബാംഗങ്ങളും അവർക്ക് കൈത്താങ്ങാകണം.സ്വത്തുവകകളിലും അവകാശം നൽകണം.
അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ദേശീയ ഹെൽപ്പ്ലൈൻ വികസിപ്പിക്കണം. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പാർപ്പിടം.ഭക്ഷണം, വൈദ്യസഹായം, വിനോദസൗകര്യങ്ങൾ തുടങ്ങിയവ ലഭ്യമാക്കാൻ ലക്ഷ്യമിട്ട ‘ഗരിമ ഗ്രെഹ്’ പദ്ധതികൾ ശരിയായി നടപ്പാക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.
















Comments