ഇന്ന് ആത്മഹത്യാ പ്രതിരോധ ദിനം; കേരളത്തിൽ ആത്മഹത്യ ഏറ്റവും കൂടിയ നിരക്കിൽ; കഴിഞ്ഞ വർഷം മരിച്ചവർ 9,549
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ന് ആത്മഹത്യാ പ്രതിരോധ ദിനം; കേരളത്തിൽ ആത്മഹത്യ ഏറ്റവും കൂടിയ നിരക്കിൽ; കഴിഞ്ഞ വർഷം മരിച്ചവർ 9,549

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2022, 07:56 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഇന്ന് ലോക ആത്മഹത്യാ പ്രതിരോധദിനം. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ഇന്റർനാഷണൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രിവൻഷനും സംയുക്തമായാണ് സെപ്റ്റംബർ 10 ആത്മഹത്യ പ്രതിരോധ ദിനമായി ആചരിക്കുന്നത്. ആത്മഹത്യ തടയാൻ കഴിയുമെന്ന വസ്തുതയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.

കേരളത്തിലെ ആത്മഹത്യ കണക്കുകൾ ഞെട്ടിക്കുന്നതാണ്. നാലു വർഷമായി ആത്മഹത്യ കേസുകളിൽ വൻ വർദ്ധനവാണ് റിപ്പോർട്ട് ചെയ്യുന്നത്. 2017 മുതൽ 2021 വരെ അഞ്ചുവർഷത്തിനിടയിൽ 42,712 പേരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. 2021-ൽ ഏറ്റവും അധികം ആത്മഹത്യ നടന്നത് തിരുവനന്തപുരം ജില്ലയിലാണ്. 1416 പേരുടെ ജീവനാണ് പൊലിഞ്ഞത്. ലക്ഷത്തിൽ 42 എന്നതാണ് ജില്ലയിലെ നിരക്ക്. കൊല്ലം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 1068 പേരാണ് ഒരു വർഷത്തിനിടയിൽ ആത്മഹത്യ ചെയ്തത്. ഏറ്റവും കുറവ് നിരക്ക് മലപ്പുറത്താണ്.

15-നും 45-നും ഇടയിൽ പ്രായമുള്ളവരാണ് ആത്മഹത്യ ചെയ്തവരിൽ 44 ശതമാനവും. 4249 പേരാണ് മരിച്ചത്. 46-നും 59-നും ഇടയിൽ പ്രായമുള്ള 2659 പേരും 60-തിന് മുകളിലുള്ള 2558 പേരും ആത്മഹത്യ ചെയ്തു. 14 വയസ്സിന് താഴെയുള്ള 77 കുട്ടികളും ആത്മഹത്യ ചെയ്തിട്ടുണ്ട്. ആത്മഹത്യയിലെ പുരുഷ-സ്ത്രീ അനുപാതം 3:1 ആണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കേരളത്തിൽ ആത്മഹത്യ ചെയ്യുന്നവരിൽ 78.4 ശതമാനം ആളുകളും തൂങ്ങിമരണം തിരഞ്ഞെടുത്തവരാണ്. 9.4 ശതമാനം പേർ വിഷം കഴിച്ച് മരിച്ചവരാണ്. 5.2 ശതമാനം കുട്ടികൾക്കുമാണ് കഴിഞ്ഞ വർഷത്തിൽ ജീവൻ വെടിഞ്ഞത്. 21 ശതമാനം പേർ ശാരീരിക, മാനസിക രോഗങ്ങൾ കാരണവും ആത്മഹത്യ തിരഞ്ഞെടുത്തു.

പ്രതീക്ഷ സൃഷ്ടിക്കുകയെന്നതാണ് 2022- ലെ ലോക ആത്മഹത്യ പ്രതിരോധദിനത്തിന്റെ പ്രമേയം. ആത്മഹത്യ തടയുന്നതിൽ സമൂഹത്തിന് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്ന അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഒരു വർഷം എട്ടു ലക്ഷം മരണങ്ങൾ ആത്മഹത്യ കൊണ്ട് സംഭവിക്കുന്നുണ്ട്.അതായത് ഓരോ 40 സെക്കൻഡിലും ഒരു ആത്മഹത്യ സംഭവിക്കുന്നു. അനുകമ്പയും സഹാനുഭൂതിയും ഉള്ള ഒരാൾക്ക് ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ഒരാളുടെ പ്രത്യാശ വീണ്ടെടുക്കാൻ കഴിയും. അതിനായി സമൂഹം ശ്രമിക്കണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

നിരാശ, അനിയന്ത്രിതമായ കോപം, പ്രതികാരം ചെയ്യുക,അശ്രദ്ധമായി പ്രവർത്തിക്കുക അല്ലെങ്കിൽ അപകടകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, ചിന്തിക്കാതെ ഒരു വഴിയുമില്ല എന്ന മട്ടിൽ കുടുങ്ങിപ്പോകുക, മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ഉപയോഗം വർദ്ധിക്കുക, സുഹൃത്തുക്കളിൽ നിന്ന് പിൻവാങ്ങൽ, കുടുംബവും സമൂഹവും, ഉത്കണ്ഠ, പ്രക്ഷോഭം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ എന്നിവയൊക്കെ ആത്മഹത്യയുടെ ലക്ഷണങ്ങളാണ്.

Tags: mental healthworld health organisation
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies