കൊച്ചി: സാമൂഹ്യനവോത്ഥാനത്തിന്റെ ദീപപ്രഭ ചൊരിഞ്ഞ ശ്രീനാരായണ ഗുരുദേവന്റെ ജയന്തി ആഘോഷവുമായി കേരളം. ചിങ്ങമാസത്തിലെ ചതയം നക്ഷത്രത്തിൽ ജനിച്ച ഗുരുദേവന്റെ 168-ാം ജയന്തി ആഘോഷമാണ് ഇന്ന് നടക്കുന്നത്. ആശ്രമ ജീവിതത്തിനപ്പുറം സ്വന്തം സമുദായത്തിനെ സമുദ്ധരിക്കാനും ഹൈന്ദവസമൂഹത്തെ ശക്തിപ്പെടുത്താനുമാണ് ഗുരുദേവൻ ശ്രമിച്ചത്…
കേരളത്തിലെ ഗുരുദേവന്റെ മഹത്വം സ്വയം ബോദ്ധ്യപ്പെട്ട വിവേകാന്ദ സ്വാമിയുടെ മാർഗ്ഗദർശനം കേരള സാമൂഹ്യപരിഷ്‌ക്കരണ പ്രവർത്തനങ്ങൾക്ക് വലിയ ഊർജ്ജം നൽകി. ഔദ്യോഗികമായ ചതയ ദിനാഘോഷം വർക്കല ശിവഗിരി മഠത്തിൽ പതാക ഉയർത്തുന്നതോടെ ആരംഭിച്ചു. സമീപവാസികളും എസ്.എൻ.ഡി.പി പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
ഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ജയന്തി ദിനമായ ഇന്ന് രാവിലെ 6ന് വയൽവാരം വീട്ടിൽ വിശേഷാൽ പൂജയും സമൂഹപ്രാർഥനയും നടന്നു. ഇന്ന് രാവിലെ 8.30ന് കേന്ദ്രമന്ത്രി വി.മുരളിധരൻ ഗുരുകുലത്തിൽ പുഷ്പാർച്ചന നടത്തി.
















Comments