തിരുവനന്തപുരം: ശിവഗിരി മഠം സംഘടിപ്പിച്ച ഗുരുദേവ ജയന്തി ആഘോഷ പരിപാടിയില്‍ പങ്കെടുക്കാതെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും മന്ത്രി പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. സംഭവത്തില്‍ മഠം അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്.
മന്ത്രി പരിപാടിയില്‍ നിന്നും വിട്ടുനിന്നത് ഖേദകരമാണെന്ന് മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പ്രതികരിച്ചു. ചതയദിനത്തിന്റെ പ്രാധാന്യം മന്ത്രി മനസിലാക്കണമായിരുന്നുവെന്നും സച്ചിദാനന്ദ പറഞ്ഞു. പൊതുപരിപാടിയില്‍ വെച്ചായിരുന്നു മഠം പ്രസിഡന്റിന്റെ വിമര്‍ശനം.
ചതയ ദിനാഘോഷ പരിപാടി കേന്ദ്രമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ഗുരുദേവ ദര്‍ശനങ്ങള്‍ കാലാതിവര്‍ത്തിയാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം പകര്‍ന്നുതന്ന സനാതന മൂല്യങ്ങള്‍ ഭൗതിക കാലഘട്ടത്തിലും പ്രസക്തമാണെന്നും കേന്ദ്രമന്ത്രി ശിവഗിരിയില്‍ പറഞ്ഞു.
Comments