ഇസ്ലാമാബാദ്: പാകിസ്താന്റെ ദേശീയ പതാകയെ പാക് മണ്ണിൽ അഫ്ഗാൻ പൗരന്മാർ അവഹേളി ച്ചതായി ആരോപണം. ഏഷ്യാകപ്പ് മത്സരത്തിനിടെ പാകിസ്താനോട് തോറ്റതിന്റെ ദേഷ്യമാണ് അഫ്ഗാൻ അഭയാർത്ഥികൾ പാക് മണ്ണിൽ കാണിച്ചത്. കളിക്കളത്തിൽ പാക്-അഫ്ഗാൻ താരങ്ങൾ ഏറ്റുമുട്ടിയ സംഭവം വിവാദമായതിന് പിന്നാലെയാണ് പാകിസ്താനിൽ നിന്നും പരാതി ഉയർന്നത്.
ദേശീയ പതാകയെ അപമാനിച്ച സംഭവം പാക് സെനറ്റർ മൊഹ്‌സീൻ അസീസാണ് പാർലമെന്റിൽ ഉന്നയിച്ചത്. ഇസ്ലാമാബാദിലെ നാഷണൽ പ്രസ്സ് ക്ലബ്ബിന് മുന്നിൽ മത്സരം തൽസമയം കണ്ടുകൊണ്ടിരിക്കേയാണ് അഫ്ഗാനികൾ പാക് പതാകയെ അപമാനിച്ചത്. പാകിസ്താനികൾക്ക് മുന്നിൽവെച്ച് പാക് ദേശീയ പതാക അഫ്ഗാനികൾ വലിച്ചുകീറിയെന്നാണ് ആരോപണം. ദൃക്‌സാക്ഷിയായ പാക് പൗരൻ നൽകിയ പരാതിയിലാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
സൂപ്പർ ഫോർ മത്സരത്തിൽ ആവേശം നിറഞ്ഞ അവസാന ഓവറിൽ പാകിസ്താൻ സിക്‌സറ ടിച്ചാണ് ജയിച്ചത്. തങ്ങളുടെ ടീമിനെ തോൽപ്പിച്ചതിന്റെ നിരാശയാണ് അഫ്ഗാൻ അഭയാർ ത്ഥികൾ പതാകയോട് കാണിച്ചത്. പതാക താഴത്തിട്ട് ചവിട്ടിയും വലിച്ചു കീറിയുമാണ് അഫ്ഗാനികൾ ദേഷ്യം തീർത്തത്. നാനൂറോളം അഫ്ഗാനിസ്ഥാൻ അഭയാർത്ഥികളാണ് ഇസ്ലാമാബാദിൽ തമ്പടിച്ചിരിക്കുന്നത്.
അഫ്ഗാനിസ്ഥാൻ അഭയാർത്ഥി വിഷയത്തിൽ പക്ഷെ ഏറെ ജാഗ്രതയോടെ മാത്രമേ ഇടപെടാ നാകൂ എന്നതാണ് ഭരണകൂടത്തിന്റെ നിലപാട്. അഫ്ഗാനെതിരെ എന്ത് നടപടി എടുത്താലും അന്താരാഷ്‌ട്ര തലത്തിൽ തങ്ങൾക്ക് നേരെ സമ്മർദ്ദം ശക്തമാകുമെന്ന ഭയമാണ് പാകിസ്താനെ വെട്ടിലാക്കുന്നത്.
















Comments