പത്തനംതിട്ട : ലഹരിവിമുക്ത കേന്ദ്രത്തിൽ എത്തിക്കാതിരിക്കാൻ തെങ്ങിന്റെ മുകളിൽ കയറിയിരുന്ന് യുവാവ്. പന്തളം കടയ്‌ക്കാട് സ്വദേശി രാധാകൃഷ്ണൻ (38) ആണ് തെങ്ങിന് മുകളിൽ കയറി ഇരുന്നത്.
ഉച്ചയ്‌ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ലഹരിക്ക് അടിമയായതോടെയാണ് ലഹരി വിമുക്തി കേന്ദ്രത്തിലേക്ക് മാറ്റാൻ വീട്ടുകാർ തീരുമാനിച്ചത്. എന്നാൽ ആംബുലൻസ് വീട്ടുമുറ്റത്ത് എത്തിയതോടെ രാധാകൃഷ്ണൻ ഇറങ്ങി ഓടുകയായിരുന്നു. നേരെ പോയി തെങ്ങിൽ കയറുകയും ചെയ്തു.
ഇയാളെ താഴെയിറക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ചാടുകയോ വീഴുകയോ ചെയ്താൽ പരിക്കേൽക്കാതിരിക്കാൻ വലിയ വല കെട്ടിയിട്ടുണ്ട്. ഫയർ ഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് ഇയാളെ അനുനയിപ്പിച്ച് ഇറക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.
ഒരാൾ തെങ്ങ് കയറാൻ ശ്രമിച്ചെങ്കിലും തേങ്ങയും മടലും മറ്റും പറിച്ചെടുത്ത് ഉപദ്രവിക്കാനാണ് ഇയാൾ ശ്രമിച്ചത്. കൈയ്യിൽ മൊബൈൽ ഫോണുണ്ട്. എന്നാൽ ആര് വിളിച്ചാലും പ്രതികരിക്കുന്നില്ല.
Comments