സ്മാർട്ട് ഫോൺ പൊട്ടിത്തെറിച്ച് യുവതി മരിച്ചു. ഡൽഹി എൻസിആറിലാണ് സംഭവം. ഒരു ടെക് യൂട്യൂബറാണ് ഈ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ചൈനീസ് സ്മാർട്ട് ഫോണായ റെഡ്മി 6എ പൊട്ടിത്തെറിച്ച് തന്റെ ആന്റി മരിച്ചുവെന്ന് ട്വീറ്റിൽ പറയുന്നു. ഇതിന്റെ ചിത്രങ്ങളും യൂട്യൂബർ പങ്കുവെച്ചിട്ടുണ്ട്.
ഫോണിൽ സംസാരിച്ചതിന് ശേഷം കിടക്കുമ്പോൾ യുവതി ഫോൺ തലയണയ്‌ക്കരികിൽ വെച്ചിരുന്നു. രാവിലെ വീട്ടിൽ എത്തിയവരാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ സമീപത്ത് ചോരയുണ്ടായിരുന്നു. ഫോൺ പൊട്ടിത്തെറിച്ച നിലയിലായിരുന്നു. ഫോൺ വിളിക്കാനും യൂട്യൂബ് വീഡിയോകൾ കാണാനും മാത്രമാണ് യുവതി ഫോൺ ഉപയോഗിച്ചിരുന്നത് എന്നും യൂട്യൂബർ പറയുന്നുണ്ട്.
അപകടത്തിന്റെ ഉത്തരവാദിത്വം കമ്പനി ഏറ്റെടുക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേത്തുടർന്ന് സ്മാർട്ട്‌ഫോൺ നിർമ്മാണ കമ്പനിയായ ഷയോമി സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.
















Comments