ഇടുക്കി: മെഡിക്കൽ കോളേജ് ആശുപത്രിയിലും തെരുവുനായ ശല്യം രൂക്ഷം. നിരവധി ത്വക്ക് രോഗങ്ങൾ ഉൾപ്പെടെയുള്ള തെരുവുനായ്ക്കൾ ആണ് ആശുപത്രി മുറ്റങ്ങളിൽ അലഞ്ഞു നടക്കുന്നത്.രാത്രികാലങ്ങളിൽ ഈ നായ്ക്കളെ പലതും അക്രമണകാരികളാകുന്നതായും നാട്ടുകാർ പറയുന്നു.
ഇടുക്കി മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾ ഏറെ ഭയത്തോടെയാണ് ആശുപത്രിയുടെ മുറ്റത്തുകൂടി നടക്കുന്നത്. ഓരോ വാഹനങ്ങളുടെയും അടിയിൽ 30 ഓളം തെരുവ് നായ്ക്കളാണ് തണൽ പറ്റി വിശ്രമിക്കാറുള്ളത് . ഇവയിൽ ഏറിയ നായ്ക്കളും രാത്രി കാലങ്ങളിൽ ആശുപത്രിയുടെ വരാന്തകളിലേക്ക് എത്തും.
കൊച്ചുകുട്ടികളുമായി ചികിത്സ തേടിയെത്തുന്ന ആളുകൾ ഇതോടെ വളരെ ഭീതിയോടെയാണ് ഇതുവഴി നടക്കുന്നത്.
ആശുപത്രി മുറ്റത്ത് കഴിയുന്ന പല നായ്ക്കളും അക്രമകാരികളാണ്. രോഗികൾക്കിടയിലൂടെ ത്വക്ക് രോഗം ബാധിച്ച നായ്ക്കൾ യഥേഷ്ടം അലഞ്ഞുതിരിയുന്നുണ്ട്. സംഭവത്തിൽ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Comments