മോസ്‌കോ: ഇന്ത്യ എണ്ണവാങ്ങി റഷ്യയെ പിന്തുണച്ചതിന് പിന്നാലെ വാതകം വാങ്ങാ നൊരുങ്ങി ചൈനയും. യൂറോപ് ഉപരോധം തുടരുന്നതിനിടെ പരമാവധി വാതക ശേഖരം വാങ്ങാമെന്നാണ് ചൈനയുടെ തീരുമാനം. റഷ്യയുടെ വാണിജ്യവ്യാപാര മേഖല നിയന്ത്രി ക്കുന്ന മന്ത്രാലയം ഉപമേധാവി കിറിൽ പോലോസാണ് ചൈനയിലേക്ക് വാതകം നൽകുന്നതുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടത്.
റഷ്യയുടെ ഇന്ധന മേഖലയിലെ ഭീമനായ ഗാസ്‌പ്രോം ആണ് പ്രകൃതി വാതക ഉൽപ്പാദനവും വിതരണവും നടത്തുന്നത്. സൈബീരിയ മെഗാ പൈപ്പ് ലൈൻ പദ്ധതിയിലൂടെയാണ് ബീജിംഗിലേയ്‌ക്ക് വാതകം എത്തിക്കുന്നത്. നിലവിൽ ചൈനയ്‌ക്ക് പെട്രോളിയം അടക്കമുള്ള ഇന്ധനങ്ങൾ നൽകുന്നതിന് പുറമേ വാതക വിതരണത്തിനായി പ്രത്യേകം കരാർ ഒപ്പിട്ടെന്നും കിറിൽ അറിയിച്ചു. തുകയുടെ അമ്പത് ശതമാനം റൂബിളായും അമ്പത് ശതമാനം യുവാനായും കൈമാറാനും ധാരണയായി.
റഷ്യയ്‌ക്ക് മേൽ ആദ്യ ഘട്ടത്തിൽ ഉപരോധം കടുത്തതോടെ ഇന്ത്യയാണ് പരമാവധി ഇന്ധനം വാങ്ങാൻ തയ്യാറായ പ്രധാന രാജ്യം. തുർക്കിയും ഇറാഖും റഷ്യയുമായി ധാരണയിലെ ത്തിയിരുന്നു. അമേരിക്കയും നാറ്റോ രാജ്യങ്ങളുമാണ് റഷ്യയുടെ ഇന്ധവും വാതകവും വാങ്ങില്ലെന്ന നിലപാട് എടുത്തത്. എന്നാൽ ഇതിനിടെ ജർമ്മനി അടക്കമുള്ള പല രാജ്യങ്ങളും റഷ്യൻ ഇന്ധനം പല സ്വകാര്യ കമ്പനികൾ വഴി വാങ്ങിക്കൂട്ടുന്നതായും വാർത്ത പുറത്തു വന്നിരുന്നു. റഷ്യൻ കമ്പനി ഗാസ്‌പ്രോമിന്റെ വിപുലമായ വാണിജ്യ ബന്ധമാണ് ഇന്ധനം പല രാജ്യങ്ങളിലേയ്‌ക്കും പൈപ്പ് ലൈൻ അല്ലാതെ എത്തുന്നതിന് സഹായമാകുന്നത്.
















Comments