കീവ്: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയ്‌ക്ക് വാഹനാപകടത്തിൽ പരിക്ക്. സെലൻസ്‌കിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അദ്ദേഹത്തിന്റെ വക്താവ് സെർഹി നൈകിഫൊറോവ് ആണ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
സെലൻസ്‌കിയുടെ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. സൈനികരെ കണ്ട് മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. സെലൻസ്‌കിയെ ഡോക്ടർ പരിശോധിച്ചുവെന്നും, ആരോഗ്യനില തൃപ്തികരമാണെന്നും നൈകിഫൊറോവ് പറഞ്ഞു. അതേസമയം എപ്പോഴാണ് അപകടം സംഭവിച്ചത് എന്ന കാര്യം നൈകിഫൊറോവ് വ്യക്തമാക്കിയിട്ടില്ല.
സെലൻസ്‌കിക്കൊപ്പം ഉണ്ടായിരുന്ന വാഹനത്തിന്റെ ഡ്രൈവർക്കും അടിയന്തര ചികിത്സ നൽകി. ഇദ്ദേഹത്തിന്റേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
















Comments