ഗുവാഹട്ടി: വിവാഹത്തിനായി മതം മാറാൻ തയ്യാറാകാത്തതിനെ തുടർന്ന് അസമിൽ ഹിന്ദു യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. ലംഖിപൂർ സ്വദേശി ബിക്കി ബിശാൽ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബിക്കിയും ക്രിസ്ത്യൻ മതം സ്വീകരിച്ച യുവതിയും തമ്മിൽ അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് ബിക്കി പെൺകുട്ടിയെ വിവാഹം ചെയ്തു. ഇതിന് പിന്നാലെ പള്ളി അധികൃതരുടെ നേതൃത്വത്തിലുള്ള സംഘം ബിക്കിയുടെ വീട്ടിലേക്ക് എത്തുകയായിരുന്നു.
തുടർന്ന് ക്രിസ്ത്യൻ മതം സ്വീകരിക്കാൻ ബിക്കിയോട് ആവശ്യപ്പെട്ടു. എന്നാൽ മതം മാറില്ലെന്നായിരുന്നു യുവാവ് സ്വീകരിച്ച നിലപാട്. ഇതിൽ പ്രകോപിതരായ ആളുകൾ യുവാവിനെ ക്രൂരമായി മർദ്ദിച്ചു. തടയാൻ ചെന്ന ബിക്കിയുടെ വീട്ടുകാരെയും ഇവർ കയ്യേറ്റം ചെയ്തു. മർദ്ദനത്തിൽ മരിച്ച ബിക്കിയെ വീടിന് സമീപത്തെ മരത്തിൽ കെട്ടിത്തൂക്കിയ ശേഷമാണ് അക്രമികൾ മടങ്ങിയത്.
സംഭവത്തിൽ യുവതിയുടെ സഹോദരനും ആക്രമണത്തിന് പ്രേരിപ്പിച്ച പള്ളി അധികൃതരുമാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരുടെ പേരു വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
















Comments