മുംബൈ : ബോളിവുഡ് താരം രൺവീർ സിംഗ് ന്യൂയോർക്ക് ആസ്ഥാനമായ പേപ്പർ മാഗസിന് വേണ്ടി നടത്തിയ നഗ്ന ഫോട്ടോ ഷൂട്ട് ഏറെ വിവാദമായിരുന്നു. മോശമായ രീതിയിലുള്ള ഫോട്ടോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്തതിനെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. പൊതു പ്രവർത്തകയുടെ പരാതിയിൽ രൺവീറിനെതിരെ കേസെടുക്കുകയുമുണ്ടായി. എന്നാൽ സമൂഹമാദ്ധ്യമങ്ങളിൽ അപ്ലോഡ് ചെയ്ക തന്റെ ഫോട്ടോയിൽ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് രൺവീർ പറയുന്നത്.
മുംബൈ പോലീസിന് നൽകിയ മൊഴിയിലാണ് രൺവീർ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ചിത്രങ്ങളിൽ ഒന്ന്ആരോ കൃത്രിമം കാണിച്ച് മോർഫ് ചെയ്‌തെന്നും ഫോട്ടോ ഷൂട്ട് സമയത്ത് എടുത്ത ചിത്രങ്ങൾ ഇതല്ല എന്നും താരം മുംബൈ പോലീസിനോട് വ്യക്തമാക്കി. ഒരു ഫോട്ടോ സൂം ചെയ്തപ്പോൾ നടന്റെ സ്വകാര്യഭാഗങ്ങൾ ദൃശ്യമായതായി പോലീസ് പറഞ്ഞു.
ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് നൽകുന്നതിനായി കഴിഞ്ഞ മാസം 12 ന് മുംബൈ പോലീസ് രൺവീർ സിംഗിന്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ, നടൻ നഗരത്തിന് പുറത്തായതിനാൽ, ഓഗസ്റ്റ് 16 ന് സമൻസ് കൈമാറുമെന്ന് മുംബൈ പോലീസ് അറിയിച്ചിരുന്നു. തുടർന്ന് ഓഗസ്റ്റ് 22 ന് ചോദ്യം ചെയ്തു. ഓഗസ്റ്റ് 29 നാണ് താരത്തിന്റെ മൊഴി രേഖപ്പെടുത്തിയത്. സംഭവത്തിൽ രൺവീറിനെതിരെ നിരവധി വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തിട്ടുണ്ട്.
Comments