ജയ്പൂർ: 200 അടി താഴ്ചയിലുള്ള കുഴൽക്കിണറിൽ അകപ്പെട്ട് രണ്ട് വയസ്സുകാരി. ദൗസ ജില്ലയിലെ ബാൻഡികുയി സ്വദേശിനി അങ്കിതയാണ് കുഴൽക്കിണറിൽ അകപ്പെട്ടത്. 100 അടി താഴ്ചയിൽ കുട്ടി കുടുങ്ങി കിടക്കുന്നതായി കാണാമെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്.
കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് കുട്ടി കുഴൽക്കിണറിലേക്ക് വീണതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഉടൻ തന്നെ അധികൃതരെ സമീപിച്ചതിനെ തുടർന്ന് യന്ത്രങ്ങളും ട്രാക്ടറുകളും സ്ഥലത്തെത്തിച്ച് രക്ഷാ പ്രവർത്തനം ആരംഭിച്ചിരുന്നു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു.
സംസ്ഥാന ദുരന്ത നിവാരണ സേനയും രക്ഷാ പ്രവർത്തനത്തിലേർപ്പെട്ടിട്ടുണ്ട്. കുഴൽക്കിണറിൽ സിസിടിവി കടത്തിവിട്ടപ്പോഴാണ് കുട്ടി 100 അടി താഴ്ചയിൽ കുടുങ്ങി കിടക്കുന്നതായി കണ്ടത്. ആരോഗ്യ സംഘമെത്തി കുഞ്ഞിന് ഓക്‌സിജൻ വിതരണം ചെയ്യുന്നുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
Comments