കൊഹിമ: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഭീകരവാദം ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ നടത്തിയ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് ബിജെപി അദ്ധ്യക്ഷൻ ജെ.പി നദ്ദ. കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഫലമായി വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ കലാപമുക്തമായെന്ന് അദ്ദേഹം പറഞ്ഞു. ഓൾഡ് റിഫിയം ഗ്രാമത്തിലെ പാർട്ടി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഭീകരവാദം ഇല്ലാതാക്കുന്നതിനായി 2021 ൽ കാർബി അനലോഗ് കരാറിൽ ഒപ്പുവെച്ചു. 2019ൽ ത്രിപുര കരാറിൽ ഒപ്പുവെച്ചു. ബ്രൂ വിഭാഗങ്ങളുടെ സ്ഥിരതാമസം ഉറപ്പുവരുത്തുന്നതിനായി ഇതുമായി ബന്ധപ്പെട്ട കരാറിലും ഒപ്പുവെച്ചെന്നും അദ്ദേഹം പറഞ്ഞു.
ഏകദേശം 16 ഓളം ഗോത്രവിഭാഗങ്ങളാണ് നാഗാലാന്റിൽ ഉള്ളത്. ഗോത്രവിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ ശരിയാം വിധം ആരെങ്കിലും മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ അത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments