ഡെറാഡൂൺ: മതാരാധനയുടെ പേരിൽ ഭൂമി കയ്യേറാനുള്ള മതതീവ്രവാദികളുടെ ശ്രമം തകർത്തെറിഞ്ഞ് നാട്ടുകാർ. വനഭൂമിയിൽ ഖബറിസ്ഥാൻ നിർമ്മിച്ച് ആരാധന നടത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ഡെറാഡൂണിലെ ലദ്പൂരിലായിരുന്നു സംഭവം.
പ്രദേശവാസിയായ അക്രമിന്റെ നേതൃത്വത്തിലായിരുന്നു വനമേഖലയിൽ ഖബറിസ്ഥാന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. ഇക്കാര്യം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടു. ഉടനെ ഇവർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. എന്നാൽ വനംവകുപ്പിന്റെ ഭൂമിയായതിനാൽ ഇടപെടാൻ കഴിയില്ലെന്ന് ആയിരുന്നു പോലീസിന്റെ നിലപാട്. ഇതോടെ നാട്ടുകാർ ഇടപെട്ട് ഖബറിസ്ഥാൻ പൊളിച്ച് നീക്കി.
നേരത്തെ ഇതേ സ്ഥാനത്ത് മറ്റൊരു ഖബറിസ്ഥാൻ ഉണ്ടായിരുന്നു. എന്നാൽ ഇത് നിലനിൽക്കുന്നത് കയ്യേറ്റ ഭൂമിയിൽ ആണെന്ന് വ്യക്തമായതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇത് പൊളിച്ച് നീക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഭൂമി കയ്യേറാനുള്ള മതതീവ്രവാദികളുടെ പുതിയ ശ്രമം. സംഭവത്തിൽ അക്രമിനെതിരെയും കൂട്ടാളികൾക്കെതിരെയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Comments